മലയാള ചിത്രം മെമ്മറി പ്ലസ് ott റിലീസ് ചെയ്തു .
2024 ഇറങ്ങിയ ചിത്രം 2 വർഷങ്ങൾക്ക് ശേഷമാണ് ott റിലീസ് ചെയ്യുന്നത്;
2024 ഓഗസ്റ്റിൽ തീയേറ്ററുകളിൽ എത്തിയ മലയാള ചിത്രം 'മെമ്മറി പ്ലസ്' ഒടിടി റിലീസ് ചെയ്തു. കെ.ടി. മൻസൂർ സംവിധാനം ചെയ്ത ഈ ചിത്രം വേറിട്ട പ്രമേയം കൊണ്ടും മികച്ച പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. അനീഷ് ജി. മേനോൻ നായകനായി എത്തിയ ചിത്രത്തിൽ 'ആനന്ദം' ഫെയിം അനു ആന്റണിയാണ് നായിക. ഇവരെ കൂടാതെ മലയാളത്തിലെ പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്മിനു സിജോ, നവാസ് വള്ളിക്കുന്ന്, ഉണ്ണിരാജൻ, നസീർ സംക്രാന്തി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന അഭിനേതാക്കൾ. ഒന്നര വർഷത്തിനു ശേഷമാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്നത്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലൊരുക്കിയ ചിത്രം ഇന്ന് ജനുവരി 9 മുതൽ മനോരമ മാക്സിൽ സ്ട്രീമിങ് തുടങ്ങി .