കാട്ടാളന് ആഗസ്റ്റ് 22ന് തുടക്കം
ആന്റെണി വര്‍ഗീസാണ് ഈ ചിത്രത്തിലെ നായകന്‍. ആന്റെണി വര്‍ഗീസ് എന്ന യഥാര്‍ത്ഥ പേരു തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും;
മാര്‍ക്കോയുടെ വമ്പന്‍ വിജയത്തിനു ശേഷം ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് നവാഗതനായ പോള്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളന്‍ എന്ന ചിത്രത്തിന് ആഗസ്റ്റ് ഇരുപത്തിരണ്ടിന് തിരിതെളിയും. കൊച്ചിയില്‍ അരങ്ങേറുന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന്റെ ആരംഭം കുറിക്കുന്നത്. മാര്‍ക്കോ നല്‍കിയ കൗതുകം പോലെ കാട്ടാളനിലും നിരവധിആകര്‍ഷക ഘടകങ്ങള്‍ ചേര്‍ത്തു വക്കുന്നുണ്ട്. പാന്‍ ഇന്‍ഡ്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം നാല്‍പ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റില്‍ ബ്രഹ്‌മാണ്ഡ ക്യാന്‍വാസ്സിലാണ് അവതരണം. ബിഗ് ബഡ്ജറ്റ് ചിത്രമായകാട്ടാളന്‍ മാര്‍ക്കോയേപ്പോലെയോ, അതിലും മുകളിലോ മികവുറ്റസാങ്കേതിക മികവോടെയായിരിക്കും പ്രേക്ഷക മുന്നിലെത്തുക. മാര്‍ക്കോയില്‍ രവി ബ്രസൂര്‍ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്‌നാഥിനേയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റര്‍ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലോകമെമ്പാടും തരംഗമായി മാറിയ കാന്താരയിലെ സംഗീതം വലിയ ജനശ്രദ്ധ നേടിയിരുന്നു.
പൊന്നിയന്‍ സെല്‍വന്‍ ഒന്നാം ഭാഗം, ബാഹുബലി - 2, കണ്‍ ക്ലൂഷന്‍, ജവാന്‍ ബാഗി - 2,ഓങ്ബാക്ക് 2 ,തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ക്കു ആക്ഷന്‍ ഒരുക്കിയ ആക്ഷന്‍ കോറിയോഗ്രാഫര്‍ ലോകപ്രശസ്തനായ കൊച്ച കെംബഡി കെ ഈ ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. പെപ്പെ എന്നു പരക്കെ അറിയപ്പെടുന്ന ആന്റെണി വര്‍ഗീസാണ് ഈ ചിത്രത്തിലെ നായകന്‍.
ആന്റെണി വര്‍ഗീസ് എന്ന യഥാര്‍ത്ഥ പേരു തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും. മാര്‍ക്കോ പോലെ തന്നെ പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് കാട്ടാളന്റെ അവതരണം രജീഷാ വിജയനാണ് നായിക. അഭിനയ രംഗത്ത് വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളത്തിനു പുറമേ ഇന്‍ഡ്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെലുങ്കിലെ പ്രശസ്ത താരം സുനില്‍( പുഷ്പ ഫെയിം), മാര്‍ക്കോയിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തിയാര്‍ജ്ജിച്ച കബീര്‍ദുഹാന്‍ സിംഗ്, കേരളത്തില്‍ വലിയ തരംഗമായി മാറിയ വ്‌ളോഗറും സിംഗറുമായ ഹനാന്‍ഷാ റാപ്പര്‍ ബേബി ജീന്‍, തെലുങ്കു താരം രാജ് തിരാ
ണ്ടുസു , എന്നിവരും മലയാളത്തില്‍ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവര്‍ക്കു പുറമേ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍. ആണ് ഈ ചിത്രത്തിന്റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിംഗ് -ഷമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍ മറ്റ്അഭിനേതാക്കളുടേയും, മറ്റ് അണിയറ പ്രവര്‍ത്തകരുടേയും പേരുകള്‍ പൂജാവേളയില്‍ പ്രഖ്യാപിക്കുന്നതാണന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഈ ചിത്രത്തിന്റെ ചിത്രീകരണം ഇന്‍ഡ്യയിലും വിദേശങ്ങളിലുമായി പൂര്‍ത്തിയാകും. പിആര്‍ഒ- വാഴൂര്‍ ജോസ്.