മലൈക അരോറാ വീണ്ടും പ്രണയത്തിൽ, താരത്തിന്റെ കാമുകനെ തേടി ആരാധകർ
മുംബൈയിലെ ഒരു ഷോയ്ക്കിടെ മലൈകയ്‌ക്കൊപ്പം ഒരു അപരിചിതനുമുണ്ടായിരുന്നു
ബോളിവുഡ് താരം മലൈക അറോറയുടെ സ്വകാര്യജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. തന്നേക്കാൾ പ്രായം കുറഞ്ഞ നടൻ അർജുൻ കപൂറുമായി പ്രണയത്തിലായപ്പോഴും, പിന്നീട് പിരിഞ്ഞപ്പോഴും അത് വൻ ശ്രദ്ധ നേടിയിരുന്നു .ശേഷം മലൈക ചില പ്രണയബന്ധങ്ങളിൽ അകപ്പെട്ടതായും ഗോസിപ്പുകൾ പരന്നു.
മുംബൈയിലെ ഒരു ഷോയ്ക്കിടെ മലൈകയ്‌ക്കൊപ്പം ഒരു അപരിചിതനുമുണ്ടായിരുന്നു. പിന്നീട് മുംബൈ വിമാനത്താവളത്തിൽവെച്ചും അതിനുശേഷം പലയിടങ്ങളിലും ഇരുവരെയും ഒരുമിച്ചു കണ്ടു. അതോടെ മലൈക വീണ്ടും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായി. വജ്രവ്യാപാരിയായ ഹർഷ് മേത്തയാണതെന്ന് നെറ്റിസൺസ് കണ്ടുപിടിക്കുകയും ചെയ്തു. അതിനോട് ഒരിക്കൽ അവർ പ്രതികരിച്ചതിങ്ങനെ, ''നിങ്ങളെ ആരുടെയെങ്കിലും കൂടെ കണ്ടാൽ, ആളുകൾ അതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങും. അത് ചർച്ചയാവും. അത്തരം കാര്യങ്ങളിൽ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല''.
ഇപ്പോഴിതാ മറ്റൊരു പേരുമായി ബന്ധപ്പെടുത്തിയാണ് മലൈക ഗോസിപ്പ് കോളങ്ങളിലിടം പിടിക്കുന്നത്.
എം.ടി.വി സ്പ്ലിറ്റ്‌സ് വില്ല എക്‌സ് 6 മത്സരാർഥിയായ സൊറബ് ബേദിയാണ് മലൈകയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ കഥകളിലെ നായകൻ. മലൈകയുടെ പുതിയ റെസ്റ്റോറന്റായ സ്വീനിയിലെ ഒരാഘോഷത്തിൽനിന്നുള്ള വീഡിയോയിലാണ് മലൈകയും സൊറബും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. അവരൊരുമിച്ച് നൃത്തംചെയ്യുന്നതും പാർട്ടി ആസ്വദിക്കുന്നതും കാണാമായിരുന്നു.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും പാർട്ടിയിൽനിന്നുള്ള ചെറിയ വീഡിയോകളും മലൈകയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സൊറബ് പങ്കുവെച്ചിരുന്നു. അതോടെ മലൈകയും സൊറബും പ്രണയത്തിലാണോ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. എന്നാൽ, മലൈകയുടെ പ്രണയിതാവ് ഹർഷ് മേത്തയാണെന്നും വാലന്റൈൻസ് ഡേ ഇരുവരും ഒരുമിച്ചാണ് ആഘോഷിച്ചതെന്നും ചിലർ പറയുന്നുണ്ട്. അതിനിടെയാണ് സൊറബിനൊപ്പമുള്ള ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നത്.