താൻ രേണു സുധിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ആറാട്ടണ്ണൻ ;വേറെ ആരെ കെട്ടിയാലും തന്നെ വേണ്ട എന്ന് രേണു സുധി

സോഷ്യൽ മീഡിയയിൽ തമ്മിലടിച്ച് ആറാട്ട് അണ്ണനും രേണു സുധിയും

Update: 2026-03-10 08:04 GMT

മോഹൻലാൽ ചിത്രം 'ആറാട്ടി'ന്റെ റിവ്യൂവിനിടെ "മോഹൻലാൽ ആറാടുകയാണ്" എന്ന് പറഞ്ഞ് വൈറലായ സന്തോഷ് വർക്കി അഥവാ ആറാട്ടണ്ണൻ, സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ഇത്തവണ നടി രേണു സുധിയെ കുറിച്ചുള്ള സന്തോഷിന്റെ പ്രസ്താവനയും അതിന് താരം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. താൻ രേണു സുധിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് അതിൽ താൽപ്പര്യമില്ലെന്നും കാണിച്ച് മാർച്ച് 4-ന് സന്തോഷ് വർക്കി ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സന്തോഷിന്റെ ഈ പ്രസ്താവനയ്ക്കെതിരെ നിരവധി പരിഹാസ കമന്റുകളുമായി സോഷ്യൽ മീഡിയ രംഗത്തെത്തി. താൻ ആവശ്യപ്പെടാതെ തന്നെ ഇങ്ങനെയൊരു തീരുമാനമെടുത്ത സന്തോഷിനെ പരിഹസിച്ച് "രേണു സുധിക്ക് പിന്നെ നിന്നെ കെട്ടാൻ താല്പര്യമാണല്ലോ" എന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

ഈ വിവാദത്തിന് മറുപടിയുമായി രേണു സുധി തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. "അതെയ് ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചാലും ആരെ കെട്ടിയാലും.. ആറാട്ടണ്ണാ..നിങ്ങളേ മാത്രം ഞാൻ കല്യാണം കഴിക്കത്തുമില്ല. നിങ്ങളേ കല്യാണം കഴിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല" എന്ന് രേണു വ്യക്തമാക്കുന്നു. ഒറ്റയ്ക്ക് ജീവിച്ച് മടുത്തുവെന്നും, തന്നെയും തന്റെ മക്കളെയും മനസ്സിലാക്കുന്ന ഒരു കൂട്ട് ജീവിതത്തിൽ ആവശ്യമാണെന്നും രേണു സുധി കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് സന്തോഷ് വർക്കി ഇത്തരമൊരു വിവാദ പ്രസ്താവനയുമായി എത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇരുവരും തമ്മിലുള്ള ഈ വാക്പോര് ഇപ്പോൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

Similar News