രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട വിവാഹം നടക്കുമ്പോൾ ആളുകൾ ശ്രദ്ധിച്ചത് ഈ പതിനാല് വയസുകാരിയെ..
സംഗീത് നൈറ്റിൽ നൃത്തം ചെയ്തും മറ്റും അവൾ അതിഥികളുടെ ശ്രദ്ധ പിടിച്ചുപറ്റി .
രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട വിവാഹം നടക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചത്, രശ്മികയുടെ ഷിമൻ മന്ദാന എന്ന കുഞ്ഞനുജത്തിയെയായിരുന്നു. ആ പതിനാലുകാരിയിലായിരുന്നു ക്യാമറ കണ്ണുകൾ . ആ പെൺകുട്ടി ശ്രദ്ധിക്കപ്പെടാൻ ഒരു കാരണവുമുണ്ടായിരുന്നു. രശ്മിക സിനിമയിൽ തിളങ്ങിനിൽക്കുമ്പോഴും, ഷിമനെ പൊതുജനശ്രദ്ധയിൽനിന്ന് മാറ്റി നിർത്താനാണ് രശ്മികയും മാതാപിതാക്കളും വളരെയധികം ശ്രദ്ധിച്ചത്. അതുകൊണ്ടുതന്നെ ഷിമനെ അധികമാരും കണ്ടിട്ടുമില്ല.
സംഗീത് നൈറ്റിൽ നൃത്തം ചെയ്തും മറ്റും അവൾ അതിഥികളുടെ ശ്രദ്ധ പിടിച്ചുപറ്റി . രശ്മികയും വിജയ്‌യും ഉദയ്പൂരിൽനിന്ന് തിരിച്ച് നാട്ടിലെത്തിയപ്പോൾ, വിമാനത്താവളത്തിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങളിലും മാതാപിതാക്കൾക്കൊപ്പം ഷിമനുമുണ്ടായിരുന്നു. രശ്മികയും ഷിമനും തമ്മിൽ 16 വയസ്സിന്റെ വ്യത്യാസമാണുള്ളത്.
രശ്മിക എപ്പോഴും അനുജത്തിയെക്കുറിച്ച് വാചാലയാകാറുണ്ട് . സാധാരണ സഹോദരങ്ങളെപ്പോലുള്ള ബന്ധമല്ല തങ്ങളുടേത്, മറിച്ച് ഒരു മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധമാണ് തങ്ങൾക്കിടയിലെന്ന് രശ്മിക പലപ്പോഴും പറഞ്ഞിട്ടുണ്ട്. 'എന്റെ പാവക്കുട്ടി' എന്നാണ് ഷിമനെ രശ്മിക പലപ്പോഴും വിശേഷിപ്പിച്ചിട്ടുള്ളത്. 'എന്റെ മകൾ' എന്നാണ് രശ്മിക അവളെക്കുറിച്ച് പറയാറുള്ളതും. പലപ്പോഴും അങ്ങേയറ്റം സ്‌നേഹത്തോടെയാണ് ഷിമനെക്കുറിച്ച് രശ്മിക സംസാരിച്ചിട്ടുള്ളതും.
തന്റെ കരിയറിലെ വിജയങ്ങൾക്കായി കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയമാണ് താൻ വേണ്ടെന്ന് വെച്ചതെന്ന് രശ്മിക മുമ്പ് പറഞ്ഞിരുന്നു. അനുജത്തിയുടെ വളർച്ച കാണാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് കാണാനായില്ലെന്നും രശ്മിക അന്ന് വെളിപ്പെടുത്തി.
ഷിമനെ ക്യാമറക്കണ്ണുകളിൽനിന്ന് അകറ്റിനിർത്താനുള്ള ബോധപൂർവമായ ശ്രമമാണ് രശ്മികയുടെ കുടുംബം സ്വീകരിച്ചിരുന്നത്. ക്യാമറകളുടെയോ മാധ്യമങ്ങളുടെയോ സാന്നിധ്യമില്ലാതെ ലളിതവും സമാധാനപരവുമായ ഒരു ബാല്യകാലം ഷിമന് വേണമെന്നാണ് അവരാഗ്രഹിച്ചത്.