ഓടുവിൽ തോൽവി സമ്മതിച്ച് അമീർഖാൻ ;സിതാരെ സമീൻ പർ സോണി ലിവിന് വിറ്റു

മുൻപ് സിതാരേ സമീൻ പർ’ യൂട്യൂബിൽ മാത്രമായി ലഭ്യമാകുമെന്നും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യില്ലെന്നും ആമിർ ഖാൻ പറഞ്ഞിരുന്നു

Update: 2026-03-10 08:27 GMT

തിയറ്ററുകളിൽ വൻ വിജയം കൊയ്ത ആമിർ ഖാന്റെ സ്പോർട്സ് ഡ്രാമ 'സിതാരേ സമീൻ പർ' ഡിജിറ്റൽ റിലീസിന് തയ്യാറെടുക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ പ്ലാറ്റ്‌ഫോമിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യത്തെ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട. നേരത്തെ  ആഗസ്റ്റ് 1-നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത് . സാധാരണ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ റിലീസിന് പകരം യൂട്യൂബിൽ 'പേ പെർ വ്യൂ' (Pay-per-view) അടിസ്ഥാനത്തിലാണ് ചിത്രം റിലീസ് അന്ന് റിലീസ് ചെയ്തിരുന്നത് . ഇന്ത്യയിലെ ഓരോ പ്രേക്ഷകനും താങ്ങാനാവുന്ന നിരക്കിൽ സിനിമ എത്തിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ആമിർ ഖാൻ ലക്ഷ്യമിടുന്നത്. വൻകിട കമ്പനികൾ നൽകുന്ന വൻതുകയുടെ ഓഫറുകളെക്കാൾ, തന്റെ പ്രേക്ഷകരിൽ വിശ്വാസമർപ്പിച്ചാണ് ആമിർ ഇങ്ങനെയൊരു വ്യത്യസ്ത തീരുമാനമെടുത്തിരുന്നത്.എന്നാൽ ഇന്ന് ആ തീരുമാനം മാറ്റി ഓടി ടി  റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം 

ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ചിത്രം, 2007-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം 'താരേ സമീൻ പറി'ന്റെ തുടർച്ചയായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസി'ന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണിത്. ഡൗൺ സിൻട്രോം ബാധിതരുള്ള ഒരു ബാസ്ക്കറ്റ്ബാൾ ടീമിന്റെ പരിശീലകന്റെ വേഷത്തിലാണ് ആമിർ ഖാൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നടി ജെനീലിയയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. ദിവ്യ നിധി ശർമ്മയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ജൂൺ 20-ന് തിയറ്ററുകളിലെത്തിയ ചിത്രം വലിയ സാമ്പത്തിക വിജയമാണ് നേടിയത്. 122 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം ആഗോളതലത്തിൽ 266.49 കോടി രൂപയിലധികം കളക്ഷൻ നേടി. 2016-ലെ 'ദംഗലി'ന് ശേഷം ആമിർ ഖാന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണിത്. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഹിന്ദി ചിത്രമായും, 2025-ലെ നാലാമത്തെ ഇന്ത്യൻ ചിത്രമായും ഈ സിനിമ ഇതിനോടകം മാറി കഴിഞ്ഞു. ആമിർ ഖാൻ പ്രൊഡക്ഷൻസും അപർണ്ണ പുരോഹിതും ചേർന്നാണ് ചിത്രം നിർമിച്ചത്.

Similar News