റിവഞ്ച് ഈസ് നോട്ട് എ ഡര്‍ട്ടി ബിസിനസ്; 'വരവു'മായി ഷാജി കൈലാസ്

ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി ക്കൊണ്ടാണ് പ്രതികാരത്തിന്റെ കഥ , ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്.;

By :  Bivin
Update: 2025-08-18 05:25 GMT

കണ്ണന്‍ ദേവന്‍ മലനിരകളിലെ ചായയുടെ രുചിയും കടുപ്പവുമൊക്കെ കൂടിച്ചേര്‍ന്ന് നിശ്ചയദാര്‍ഷ്ട്യവും ചങ്കുറപ്പും കൂട്ടായി ഒറ്റയാള്‍ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാന്റെറുടെ സാഹസ്സികമായ ജീവിത കഥപറയുകയാണ് മലയാള സിനിമയില്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ക്ക് അനശ്വരമാകാന്‍ അവസരമുണ്ടാക്കിയ ഷാജി കൈലാസ് വരവ് എന്ന തന്റെ പുതിയ ചിത്രത്തിലൂടെ. റിവഞ്ച് ഈസ് നോട്ട് എ ഡര്‍ട്ടി ബിസിനസ് എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം പ്രതികാരം അത്ര മോശപ്പെട്ട വ്യാപാരമല്ലായെന്ന് അടിവരയിട്ടു സമര്‍ത്ഥിക്കുന്നു ഈ ചിത്രത്തിലൂടെ.

മലയാള സിനിമയിലും, ഇപ്പോള്‍ തമിഴിലും മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോരുന്ന ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി

ക്കൊണ്ടാണ് പ്രതികാരത്തിന്റെ കഥ , ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്. എ.കെ. സാജന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം വോള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്നു.എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ജോമി ജോസഫ്. വന്‍ ബന്ധ്ജറ്റില്‍ പൂര്‍ണ്ണമായും ആക്ഷന്‍ മൂഡില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സ് ആയ കലൈകിംഗ്സ്റ്റണ്‍, ഫീനിക്‌സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിേലേയും വന്‍ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമുഖനായ സാം സി. എസ്സാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം - സുജിത് വാസുദേവ്. എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ് ' കലാസംവിധാനം - സാബു റാം. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും - ഡിസൈന്‍ -സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സ്യമന്തക് പ്രദീപ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് മംഗലത്ത്. സെപ്റ്റംബര്‍ ആറു മുതല്‍ ചിത്രീകരണ മാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍ ഭാഗങ്ങളിലായി പൂര്‍ത്തിയാകും. പിആര്‍ഒ- വാഴൂര്‍ ജോസ്.

Shaji Kailas
Joju George
Posted By on18 Aug 2025 10:55 AM IST
ratings
Tags:    

Similar News