ഷാജി കൈലാസ് - രണ്‍ജിപണിക്കര്‍ ടീമിന്റെ കമ്മീഷണര്‍ 4 കെ അറ്റ്‌മോസ്സില്‍ ടീസര്‍ എത്തി
ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു കമ്മീഷണര്‍.;
സുരേഷ് ഗോപി എന്ന നടനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കു നയിച്ച ആദ്യ ചിത്രമാണ് കമ്മീഷണര്‍. രണ്‍ജി പണിക്കറിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണിയാണ് നിര്‍മ്മിച്ചത്. ആ ചിത്രത്തിലെ കര്‍മ്മധീരനും ആദര്‍ശശാലിയുമായ ഭരത് ചന്ദ്രന്‍ എന്ന ഐ.പി.എസ്. എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു കമ്മീഷണര്‍. ആ ചിത്രത്തിനു വേണ്ടി ഒതുക്കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. ആ ചിത്രത്തോട് പ്രേക്ഷകര്‍ക്ക് ഇന്നും ഉള്ള ആഭിമുഖ്യം കണക്കിലെടുത്ത് ആധുനിക ശബ്ദ ദൃശ്യവിസ്മയങ്ങളു മായി 4കെ അറ്റ്‌മോസില്‍ വീണ്ടും എത്തുകയാണ്. മഹാലഷ്മി ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം തെക്കുടന്‍ ഫിലിംസുമായി സഹകരിച്ചു കൊണ്ടാണ് 4 കെ അറ്റ്‌മോസില്‍ എത്തുകയാണ്.
റിലീസ്സിനുമുന്നോടിയായി എത്തിയിരിക്കുന്ന ഈ ടീസര്‍ വളരെ വ്യത്യസ്ഥമായി ഫോര്‍ കെ. ആക്കുന്നതിന്റെ ബിഫോര്‍ ആഫ്റ്റര്‍ വെര്‍ഷന്‍ ആയിട്ടാണ് ഇറങ്ങിയിരിക്കുന്നത്.4കെഅറ്റ്‌മോസില്‍ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4കെ റീ മാസ്റ്റര്‍ ചെയ്യുന്ന ചിത്രമാണ് കമ്മീഷണര്‍. സംഗീതം - രാജാമണി. ഛായാഗ്രഹണം -ദിനേശ് ബാബു. എഡിറ്റിംഗ് -എല്‍. ഭൂമിനാഥന്‍' 4കെ റീമാസ്റ്ററിങ് നിര്‍മ്മാണം ഷൈന്‍ വി.എ. മെല്ലി വി.എ. , ലൈസണ്‍ ടി.ജെ. ഡിസ്ട്രിബ്യൂഷന്‍ ഹെഡ് -ഹര്‍ഷന്‍.ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അരോമ മോഹന്‍. ക്രീയേറ്റീവ് വിഷനറി ഹെഡ് ബോണി അസ്സനാര്‍, കളറിങ് ഷാന്‍ ആഷിഫ്, അറ്റ്‌മോസ് മിക്‌സ് ഹരി നാരായണന്‍, മാര്‍ക്കറ്റിംഗ് ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ്. പിആര്‍ഒ- വാഴൂര്‍ജോസ്