ശ്യാം പുഷ്‌കരനൊപ്പം ഗര്‍ജ്ജനം തുടങ്ങുന്നു, കമല്‍ ഹാസന്റെ 237-ാം ചിത്രത്തിന് തുടക്കം, സംവിധാനം അന്‍പറിവ് മാസ്റ്റേഴ്‌സ്
കൂലി കെജിഎഫ്, ലിയോ, വിക്രം, കൈദി, കബാലി, സലാര്‍, ആര്‍ഡിഎക്‌സ് തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഘട്ടനമൊരുക്കിയ അന്‍പറിവ് സംവിധായകരായി ഉലകനായകന്‍ കമല്‍ ഹാസിനോടൊപ്പം അരങ്ങേറ്റം കുറിക്കുമ്പോള്‍ സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയിലാണ്.;
കമല്‍ ഹാസന്റെ 237-ാം ചിത്രത്തിന് തുടക്കം കുറിച്ചു. ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ആക്ഷന്‍ കോറിയോഗ്രഫേഴ്‌സായ അന്‍പറിവ് മാസ്റ്റേഴ്‌സാണ്. കൂലി കെജിഎഫ്, ലിയോ, വിക്രം, കൈദി, കബാലി, സലാര്‍, ആര്‍ഡിഎക്‌സ് തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഘട്ടനമൊരുക്കിയ അന്‍പറിവ് സംവിധായകരായി ഉലകനായകന്‍ കമല്‍ ഹാസിനോടൊപ്പം അരങ്ങേറ്റം കുറിക്കുമ്പോള്‍ സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയിലാണ്.
സുഹൃത്തായ ദിലീഷ് നായര്‍ക്കൊപ്പം സാള്‍ട്ട് & പെപ്പര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്ത് തിരക്കഥാകൃത്തായി ആരംഭം കുറിച്ച ശ്യാം പുഷ്‌കരന്‍ ഇതിനകം ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.
2016 ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനു ദേശീയ അവാര്‍ഡ് നേടിയ ശ്യാം ദിലീഷ് പോത്തനുമായി ചേര്‍ന്ന് വര്‍ക്കിംഗ് ക്ലാസ്സ് ഹീറോ എന്നൊരു നിര്‍മ്മാണ കമ്പനിയും ആരംഭിച്ചു. മായാനദി, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി, തങ്കം, റൈഫിള്‍ ക്ലബ്ബ് തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ മറ്റ് സിനിമകള്‍. പ്രേമലു എന്ന സിനിമയില്‍ പാമ്പവാസന്‍ എന്ന കഥാപാത്രമായും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് ശ്യാം പുഷ്‌കരന്‍. ഇതാദ്യമായി തമിഴില്‍ ശ്യാം പുഷ്‌കരന്‍ ഉലകനായകന്‍ കമല്‍ ഹാസനുവേണ്ടി കഥയൊരുക്കുമ്പോള്‍ ശ്യാം പുഷ്‌കരന്‍ സിനിമകളുടെ ആരാധകരും ഏറെ ആകാംക്ഷയിലാണ്.