ott യിൽ താരംഗമായി ഡിയാസ് ഇറ
ചിത്രം ഇന്നലെ ജിയോ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തിരുന്നു.;
പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഡിയാസ് ഇറയ്ക്ക് ഒറ്റ യിലും മികച്ച അഭിപ്രായം.തിയേറ്ററിൽ വൻ വിജയമായിരുന്ന ചിത്രം ഡിസംബർ അഞ്ചിനു ജിയോ ഹോട്സ്റ്റർ വഴി സ്റ്റീമിംഗ് ചെയ്തിരുന്നു.രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
ഒരു പെൺകുട്ടിയുടെ മരണവും അതുമായി ബന്ധപ്പെട്ട ചില ഹൊറർ സംഭവങ്ങളും ആണ് സിനിമയുടെ കഥാ തന്തു.നായകനായ രോഹനെ അവതരിപ്പിച്ച പ്രണവ് മോഹൻലാലിൻ്റെ അഭിനയം കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളിലും പ്രണവിൻ്റെ സാന്നിധ്യമുണ്ട്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിബിൻ ഗോപിനാഥ്, അരുൺ അജികുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.പ്രതികാരത്തിൻ്റെ ഹൃദയ സങ്കീർത്തനം ,ഉഗ്ര ക്രോധത്തിന്റെ ദിനം എന്നെല്ലാമാണ് ഡിയാസ് ഇറ എന്നാ വാക്കിന്റെ അർത്ഥം ഇതൊരു ലാറ്റിൻ വാക്കാണ്.
ചിത്രത്തിന്റെ ക്വാളിറ്റി ,പശ്ചാത്തല സംഗീതം എന്നിവയാണ് ആളുകൾ ചർച്ചക്ക് എടുത്തിരിക്കുന്നത്.
ഒരു ന്യൂജൻ അറ്‌മോസ്‌ഫീയറിൽ വളരെ റിയലിസ്റ്റിക് ആയാണ് ചിത്രം മുന്നോട്ട് പോകുന്നത്.