ഇത് മാസ്സ് അതിരടി
ബേസിൽ ജോസഫ് ടോവിനോ തോമസ് വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷം ചെയ്യുന്ന അതിരടി എന്ന ചിത്രത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ;
സൈലം അനന്തുവും ബേസിൽ ജോസഫും ചേർന്ന് നിർമ്മിക്കുന്ന അതിരടി എന്ന സിനിമയിലെ ആദ്യ ക്യാരക്ർ പോസ്റ്റ് പുറത്ത് വിട്ടു. ബേസിൽ ജോസഫിന്റെ കഥാപാത്രത്തെയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പരിചയപ്പെടുത്തിയിരിക്കുന്നത്. സാം കുട്ടി അഥവാ സാംബോയ് എന്നാണ് കഥാപാത്രത്തിന്റെ പേര്.ബേസിലിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാസ്സ് ആക്ഷൻ കോമഡി വിഭാഗത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.2026ൽ ഓണം റിലീസായാണ് ചിത്രം എത്തുക എന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിൽ ബേസിൽ ജോസഫിന്റെ വില്ലനായി ടോവിനോ എത്തുമ്പോൾ ചിത്രം ഒരു പക്കാ ആക്ഷൻ ഫൺ പടമാകും എന്നാണ് ആരാധകർ പറയുന്നത്.കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കാഴ്ചയിലും സ്വഭാവത്തിലും വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് ബേസിലും വിനീതും ടൊവിനോയും അവതരിപ്പിക്കുന്നതെന്ന് ടീസറിൽ വ്യക്തമായിരുന്നു.മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെയും ബേസിൽ ജോസഫ് പ്രൊഡക്ഷന്റെയും ആദ്യ ചിത്രം കൂടിയാണ് ആതിരടി.സമീർ താഹിറും ടൊവിനോ തോമസുമാണ് സിനിമയുടെ സഹനിർമാതാക്കൾ.
പോൾസൺ സ്‌കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. വിഷ്ണു വിജയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ചമൻ ചാക്കോ ആണ് സിനിമയുടെ എഡിറ്റർ.