പി ടി കുഞ്ഞുമുഹമ്മദിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് പലരും ഭീഷണിപ്പെടുത്തുന്നതായി അതി ജീവിത

കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്കു​ള്ള സി​നി​മ​ക​ളു​ടെ സെ​ല​ക്ഷ​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി.;

Update: 2025-12-31 14:19 GMT

പി.​ടി. കു​ഞ്ഞു മു​ഹ​മ്മ​ദി​നെതിരെ ലൈംഗിക പരാതി നൽകിയ പെൺകുട്ടിക്ക് നേരെ വലിയ അതിക്രമം നടക്കുന്നു എന്ന് വെളിപ്പെടുത്തി പെൺകുട്ടി.കേസിൽ നിന്നും പിന്മാറണം എന്ന് ആവശ്യമായി പ​ല​രും ഇ​ട​നി​ല​ക്കാ​രാ​യി വിളിക്കുന്നു എന്ന്  അ​തി​ജീ​വി​ത വെ​ളി​പ്പെ​ടു​ത്തി. കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ പ്രാ​യം പ​രി​ഗ​ണി​ച്ച് കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണം എ​ന്നാ​ണ് ഇ​ട​നി​ല​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.ഈ ​സ​മ്മ​ർ​ദ്ദം ത​നി​ക്ക് താ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി​യാ​യ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക പ​റ​യു​ന്നു. കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്കു​ള്ള സി​നി​മ​ക​ളു​ടെ സെ​ല​ക്ഷ​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി. ക​ഴി​ഞ്ഞ മാ​സം ആ​റി​നാ​യി​രു​ന്നു പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം.അ​തേ​സ​മ‍​യം, കു​ഞ്ഞു മു​ഹ​മ്മ​ദി​നെ​തി​രാ​യ ലൈം​ഗീ​കാ​തി​ക്ര​മ കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സം വി​ശ​ദീ​ക​രി​ച്ചും വി​മ​ര്‍​ശി​ച്ചും വ​നി​ത ച​ല​ച്ചി​ത്ര കൂ​ട്ടാ​യ്മ​യാ​യ ഡ​ബ്ല്യു​സി​സി ക​ഴി‌​ഞ്ഞ ദി​വ​സം രം​ഗ​ത്ത് വ​ന്നി​രു​ന്നു.ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടും നേ​രി​ട്ട് ഒ​രു മ​റു​പ​ടി​യും ന​ല്‍​കി​യി​ല്ലെ​ന്നും പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും എ​ഫ്ഐ​ആ​ര്‍ ഇ​ട്ട​ത് എ​ട്ട് ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണെ​ന്നും ഡ​ബ്ല്യു​സി​സി​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ കു​റി​പ്പി​ല്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.കേ​ര​ള വി​മ​ൻ​സ് ക​മ്മീ​ഷ​ൻ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി സ്വീ​ക​രി​ച്ച​താ​യി അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളൊ​ന്നും അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഡ​ബ്ല്യു​സി​സി പ​റ​യു​ന്നു

Similar News