നടി ഹൻസിക മൊത്വാനി വിവാഹമോചിതരായി.

2024 ജൂലൈ 2 മുതൽ ഹൻസികയും സോഹേൽ ഖതൂരിയയും വേർപിരിഞ്ഞു താമസിക്കുകയാണ്.

Update: 2026-03-11 13:48 GMT

നടി ഹൻസിക മൊത്വാനി   വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത് .2024 ജൂലൈ 2 മുതൽ ഹൻസികയും സോഹേൽ ഖതൂരിയയും വേർപിരിഞ്ഞു താമസിക്കുകയാണ്.

ഇതിനിടെ പരസ്പര സമ്മതത്തോടെ വിവാഹമോചനം തേടി ഹൻസിക കോടതിയെ സമീപിച്ചിരുന്നു, വിവാഹമോചനത്തോടനുബന്ധിച്ച് സ്ത്രീധനത്തെയോ ജീവനാംശത്തെയോ സംബന്ധിച്ച അവകാശവാദങ്ങൾ വേണ്ടെന്ന് വച്ചതായും റിപ്പോർട്ട് ഉണ്ട്.

പരസ്പരം ഒത്തുചേർന്നു പോകാനില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചത്. വിവാഹശേഷം സ്വഭാവത്തിലെയും ഇരുവരും തമ്മിലെ അഭിപ്രായങ്ങളിലെയും ജീവിതശൈലിയിലെയും വലിയ വ്യത്യാസങ്ങൾ മനസ്സിലാക്കുകയും ഇത് ഇടയ്ക്കിടെയുള്ള വലിയ വഴക്കുകളിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് കുടുംബവൃത്തങ്ങളിൽ നിന്നും പറയുന്നു.

ദമ്പതികളുടെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഇരുവരെയും വിവാഹമോചനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ  നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അത് വിജയം കണ്ടില്ല. ഏകദേശം രണ്ട് വർഷം മാത്രമാണ് ഇവർ ദമ്പതികളായി ഒരുമിച്ചു ജീവിച്ചത്. 

 2022 ഡിസംബറിലായിരുന്നു ഹൻസികയും സോഹേലും വിവാഹിതരായത്. ജയ്പൂരിലെ മുണ്ടോട്ട ഫോർട്ട് ആൻഡ് പാലസിൽ വെച്ച് ആഡംബരമായാണ്  ചടങ്ങുകൾ നടന്നത്. 

ഹൻസികാസ് ലവ് ഷാദി ഡ്രാമ’ എന്ന പേരിൽ 6 എപ്പിസോഡുകളുള്ള ഡോക്യുമെന്ററിയും ജിയോസിനിമയിൽ റിലീസ് ചെയ്തിരുന്നു. പാരീസിലെ ഈഫൽ ടവറിനു കീഴിൽ വച്ച് സോഹേൽ വിവാഹാഭ്യർത്ഥന നടത്തിയതും ഇരുവരുടെയും പ്രണയകഥയെക്കുറിച്ചും ഡോക്യുസീരീസിൽ പറയുന്നുണ്ട്. 


Tags:    

Similar News