അച്ഛനിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുംഭ മേളയിൽ വൈറലായ മോണാലിസ തമ്പാനുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി

ഇതര മതസ്ഥനായ ഫർമാനുമായുള്ള ബന്ധത്തെ മൊണാലിസയുടെ പിതാവ് ശക്തമായി എതിർത്തിരുന്നു. എറണാകുളത്ത് വെച്ച് പിതാവുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് ട്രെയിൻ മാർഗമാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. മൊണാലിസയുടെ പരാതിയെത്തുടർന്ന് പോലീസ് പിതാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മൊണാലിസയ്ക്ക് 18 വയസ്സ് പൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം ആർക്കൊപ്പം ജീവിക്കണമെന്നും തീരുമാനിക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് പോലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി.

Update: 2026-03-11 12:44 GMT

കുംഭമേളയിലെ വൈറൽ വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ മധ്യപ്രദേശ് ഇൻഡോർ സ്വദേശിനി മൊണാലിസ ഭോസ്‍ലെ തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടി. കാമുകനായ ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ പോലീസ് സഹായം തേടിയെത്തിയത്. തന്റെ പിതാവ് ജയ് സിങ് ഭോസ്‌ലെയിൽ നിന്ന് ഭീഷണിയുണ്ടെന്നും തനിക്ക് സംരക്ഷണം വേണമെന്നുമാണ് താരം പൊലീസിനോട് ആവശ്യപ്പെട്ടത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൂവാറിൽ എത്തിയപ്പോഴാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഒന്നര വർഷം മുൻപ് ഫേസ്ബുക്കിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ ഇരുവരും കേരളത്തിൽ അഭയം തേടിയത്. ഇതര മതസ്ഥനായ ഫർമാനുമായുള്ള ബന്ധത്തെ മൊണാലിസയുടെ പിതാവ് ശക്തമായി എതിർത്തിരുന്നു. എറണാകുളത്ത് വെച്ച് പിതാവുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് ട്രെയിൻ മാർഗമാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. മൊണാലിസയുടെ പരാതിയെത്തുടർന്ന് പോലീസ് പിതാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മൊണാലിസയ്ക്ക് 18 വയസ്സ് പൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം ആർക്കൊപ്പം ജീവിക്കണമെന്നും തീരുമാനിക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് പോലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി.

പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്ന വീഡിയോ വൈറലായതോടെയാണ് 'അംബർ കണ്ണ്' ഉള്ള മൊണാലിസ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. വൻ ജനക്കൂട്ടം താരത്തെ കാണാൻ എത്തിയതോടെ അന്ന് കച്ചവടം നിർത്തേണ്ടി വന്നിരുന്നു. തുടർന്ന് സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദ ഡയറി ഓഫ് മണിപ്പൂർ' എന്ന സിനിമയിലൂടെ അവർ അഭിനയരംഗത്തേക്ക് കടന്നു. ബോബി ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി നേരത്തെ കേരളത്തിൽ എത്തിയപ്പോഴും വലിയ ആരാധക പിന്തുണയാണ് മൊണാലിസയ്ക്ക് ലഭിച്ചത്. തിരുവനന്തപുരത്ത് സംരക്ഷണം തേടിയ ഇരുവരും ഇന്ന് വൈകുന്നേരം വിഴിഞ്ഞത്തെ അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായതായും റിപ്പോർട്ടുകളുണ്ട്

Similar News