"ആസിഫ് അലിയുടെ കല്ല്യാണം കഴിഞ്ഞു എന്നാലും കുഴപ്പമില്ല" -ശിവാംഗി

ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണകുമാർ

Update: 2026-03-11 14:17 GMT

ഗായികയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ  ശിവാംഗി  തന്റെ ക്രഷുകളെ കുറിച്ചു നടത്തിയ പരാമർശമാണ്   ഇപ്പോൾ ചർച്ചയാവുന്നത്. 

ഫസ്റ്റ് ഉണ്ണി മുകുന്ദൻ, സെക്കൻഡ് ധ്രുവ് വിക്രം, മൂന്നാമത്തേത് മലയാളികൾ കുറേപേർ ഉണ്ട്, ആസിഫ് അലി, കല്ല്യാണം കഴിഞ്ഞു എന്നാലും കുഴപ്പമില്ല. അത് കഴിഞ്ഞ്, സന്ദീപ്, പടക്കളം സന്ദീപ്. ഇനി സന്ദീപ് എങ്ങാനും വന്നാൽ ഞാൻ പറയും, ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്. നിങ്ങളുടെ പടക്കളം എനിക്ക് ഭയങ്കര ഇഷ്ടമായി.പ്രത്യേകിച്ച് ആ മൂന്ന് റോൾ എനിക്ക് ഭയങ്കര ഇഷ്ടമായി. എനിക്ക് ഒരുമാതിരി ഒക്കെ ആയിപ്പോയി എന്നൊക്കെ." ശിവാംഗി പറയുന്നു. കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഒരു അവാർഡ് ഷോയ്ക്കിടെയായിരുന്നു ശിവാംഗിയുടെ പ്രതികരണം.

ഉണ്ണി മുകുന്ദനും സന്ദീപ് പ്രദീപുമടക്കം നിരവധി പേരാണ് ശിവാംഗിക്ക് ക്രഷായി ഉള്ളത്. തമിഴിലെ സൂപ്പർ സിംഗർ സീസൺ 7 ലൂടെയാണ് ശിവാംഗി പ്രേക്ഷകർക്കിടയിൽ പരിചിതയാവുന്നത്.

ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണകുമാർ. 

ഗായിക എന്നതിന് പുറമെ സിനിമകളിലും സജീവമാണ് ശിവാംഗി. സിബി ചക്രവർത്തി സംവിധാനം ചെയ്ത ഡോൺ എന്ന ചിത്രത്തിലൂടെയായിരുന്നു ശിവാംഗി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 

Tags:    

Similar News