സോഷ്യൽ മീഡിയ കത്തിച്ച്‌ തോക്ക് നിറഞ്ഞ കാട്ടാളൻ ന്യൂയർ പോസ്റ്റർ

Update: 2026-01-01 15:41 GMT

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമിക്കുന്ന 'കാട്ടാളൻ' സിനിമയുടെ ന്യൂ ഇയർ സ്പെഷൽ പോസ്റ്റർ പുറത്ത്. പല വലിപ്പത്തിലുള്ള തോക്കുകളുടെ കൂമ്പാരത്തിന് നടുവിലാണ് 'ഹാപ്പി ന്യൂ ഇയർ' എന്നെഴുതിക്കൊണ്ടുള്ള ആശംസ എത്തിയിരിക്കുന്നത്. ഒപ്പം സിനിമയുടെ പുത്തൻ അപ്ഡേറ്റും പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ ടീസർ ജനുവരി 16ന് പുറത്തിറങ്ങുമെന്നതാണ് ന്യൂ ഇയർ ആശംസയോടൊപ്പം അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളൻ ഫസ്റ്റ് ലുക്ക്. വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മേയ് മാസം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. തമിഴ് സിനിമ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്.

Similar News