നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാജിക് മഷ്‌റൂം ഫ്രം കഞ്ഞിക്കുഴി

ഒരു ശാന്തമായ ഗ്രാമത്തിൽ, നിഗൂഢമായ കൂണുകളുടെ ആവിർഭാവം വിചിത്രമായ സംഭവങ്ങൾക്ക് കാരണമാകുന്നു. ഒരു കൂട്ടം സുഹൃത്തുക്കൾ അവരുടെ സമാധാനപരമായ സമൂഹത്തെ വെല്ലുവിളിക്കുന്ന രഹസ്യങ്ങൾ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു.;

Update: 2026-01-01 15:52 GMT

കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന 'മാജിക് മഷ്‌റൂംസിന്റെ' രസികൻ ടീസർ പുറത്ത്.ചിത്രം ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും.അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിൻറെ ബാനറിൽ അഷ്‌റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.

സിനിമയുടെ ത്രീഡി ക്യാരിക്കേച്ചർ മോഡലിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആൻറണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്

നാദിർഷ
വിഷ്ണു ഉണ്ണികൃഷ്‌ണൻ
Posted By on1 Jan 2026 9:22 PM IST
ratings

Similar News