ഇത്തവണ മോഹൻലാൽ ചിത്രങ്ങളെല്ലാം ഷൂട്ട് ചെയ്യുന്നത് മൂന്നാറും തൊടുപുഴയിലും
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. നാലരപ്പതിറ്റാണ്ടിലേറെയായി നീണ്ടുനില്‍ക്കുന്ന കരിയറില്‍ അദ്ദേഹം പകര്‍ന്നാടാത്ത വേഷങ്ങളില്ല. അഭിനയജീവിതത്തിന്റെ പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോഴും തന്റെ സ്റ്റാര്‍ഡം വിട്ടൊരു കളിയുമില്ലെന്ന് മോഹന്‍ലാല്‍ തെളിയിച്ചിരിക്കുകയാണ്. 2026ലും മികച്ച ലൈനപ്പാണ് മോഹന്‍ലാലിന്റെ പക്കല്‍.സിനിമകളുടെ ലൈനപ്പുകളോടൊപ്പം മറ്റൊരു പ്രത്യേകതയാണ് ചര്‍ച്ചയായിരിക്കുന്നത്. വരാനിരിക്കുന്ന മോഹന്‍ലാലിന്റെ സിനിമകളില്‍ പലതും ഒരു ലൊക്കേഷനിലാണ് ചിത്രീകരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ ഹൈപ്പേറിയ പ്രൊജക്ടായ ദൃശ്യം 3യുടെ പ്രധാന ലൊക്കേഷന്‍ തൊടുപുഴയാണ്. ദൃശ്യം 3ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന തുടക്കം എന്ന സിനിമയും മൂന്നാറിലും തൊടുപുഴയുടെ പരിസര പ്രദേശങ്ങളിലുമായാണ് ഒരുങ്ങുന്നത്.വിസ്മയ മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. 30 ദിവസത്തെ ഡേറ്റാണ് ഈ സിനിമക്കായി മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം മേയില്‍ തിയേറ്ററുകളിലെത്തും. ആക്ഷന്‍ ത്രില്ലറായാണ് തുടക്കം ഒരുങ്ങുന്നത്.തുടക്കത്തിന് ശേഷം ഇന്‍ഡസ്ട്രി ഹിറ്റ് കോമ്പോ ഒന്നിക്കുന്ന L365 ന്റെ സെറ്റിലാകും മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെയും പ്രധാന ലൊക്കേഷന്‍ തൊടുപുഴയാണ്. മലയാളികളുടെ സ്വന്തം മീര ജാസ്മിനാകും ഈ ചിത്രത്തില്‍ നായികയായി എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ തുടരുമിന്റെ പ്രധാന ലൊക്കേഷനും തൊടുപുഴയായിരുന്നു. ഇതോടെ മോഹന്‍ലാലിന്റെ പുതിയ ഫേവറെറ്റ് ലൊക്കേഷനായി തൊടുപുഴ മാറിയിരിക്കുകയാണ്. ഒരുകാലത്ത് വരിക്കാശ്ശേരി മനയും പരിസര പ്രദേശങ്ങളും മാത്രമായിരുന്നു മോഹന്‍ലാല്‍ സിനിമകളുടെ പ്രധാന ലൊക്കേഷന്‍.ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, ചന്ദ്രോത്സവം തുടങ്ങി നിരവധി സിനിമകള്‍ വരിക്കാശ്ശേരി മനയിലായിരുന്നു ചിത്രീകരിച്ചത്. മലയാള സിനിമ വരിക്കാശ്ശേരി മനയില്‍ നിന്ന് മാറി നടന്നത് ഇന്നും വലിയ ചര്‍ച്ചാവിഷയമാണ്. മോഹന്‍ലാലിന്റെ പുതിയ ലൊക്കേഷന്‍ ഭാഗ്യ ലൊക്കേഷനാകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.ഈ വര്‍ഷം മോഹന്‍ലാലിന്റെ ആദ്യ റിലീസ് വിഷുവിനാണ്.