മുതിർന്ന കോൺഗ്രസ്‌ നേതാവ് എം എം ഹസ്സന്റെ ജീവിതം സിനിമയാകുന്നു.

പർപ്പസ് ഫസ്റ്റ് എന്ന ബാനറിൽ നിഷ എം.എച്ച്. നിർമിക്കുന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ടൈറ്റിൽ ലോഞ്ചും ഔദ്യോഗിക റിലീസും ഉടൻ നടക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് ജനുവരി 31ന് ആണ്;

Update: 2026-01-06 13:42 GMT

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.എം. ഹസന്‍റെ രാഷ്ട്രീയ ജീവിതം പ്രേക്ഷകർക്ക് മുന്നിലേക്ക്. പർപ്പസ് ഫസ്റ്റ് എന്ന ബാനറിൽ നിഷ എം.എച്ച്. നിർമിക്കുന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ടൈറ്റിൽ ലോഞ്ചും ഔദ്യോഗിക റിലീസും ഉടൻ നടക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് ജനുവരി 31ന് ആണ്.

വിദേശ ഏജൻസികൾ ഉൾപ്പെടെ നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മഖ്ബൂൽ റഹ്മാൻ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആസ്പ‌ദമാക്കി ഒരുക്കിയ ദ അൺനോൺ വാരിയർ (The Unknown Warrior) ഉൾപ്പെടെ, നടൻ മോഹൻലാൽ റിലീസ് ചെയ്‌ത ഭീകരവാദ വിരുദ്ധ അഞ്ച് മിനിറ്റ് ഷോർട്ട് ഫിലിമിന്‍റെ ആശയവും സംവിധാനവും മഖ്‌ബൂൽ റഹ്മാനാണ് നിർവഹിച്ചത്.എം.എം. ഹസന്റെ ജീവിതവും മൂല്യങ്ങളും ഇന്നത്തെ തലമുറയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ ലോഞ്ചിനെയും റിലീസിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കും. ഡോക്യുമെന്ററിയിലൂടെ ഇതുവരെ പലരും അറിയാതെ പോയ എം.എം. ഹസനെ-ചരിത്രത്തിനപ്പുറം മനുഷ്യനെയും മൂല്യങ്ങളെയും-ജനങ്ങൾക്ക് അടുത്തറിയാൻ കഴിയുന്ന അനുഭവമാണ് ഒരുക്കിയിരിക്കുന്നത്

മഖ്ബുൽ റഹ്മാൻ
Posted By on6 Jan 2026 7:12 PM IST
ratings

Similar News