ഇത് മലയാളത്തിന്റെ മോഹൻലാൽ ഇങ്ങേർക്ക് ചേരാത്ത വേഷമുണ്ടോ?
നിവിൻ പോളിയുടെ ഹിറ്റ് ചിത്രം പ്രേമത്തിൽ മോഹൻലാലിനെ പ്ലെയ്സ് ചെയ്ത് ആരാധകർ.സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാണ്;
വില്ലനായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സില്‍ കൂടുകൂട്ടിയ മലയാള സിനിമയുടെ ഒരോയൊരു രാജാവാണ് മോഹന്‍ലാല്‍. കിരീടത്തിലെ സേതുമാധവനും, ചിത്രത്തിലെ വിഷ്ണുവും, മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയുമെല്ലാമായി ഒരുപാട് തലമുറകളുടെ സിനിമയെന്ന വികാരം തന്നെയാണ് ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടൻ.
വർഷങ്ങൾക്കിപ്പുറം മോഹൻലാൽ അവിസ്മരണിയ കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങൾ എത്തുന്ന എഐ വീഡിയോകൾ സൈബറിടത്ത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, നിവിൻ പോളിയുടെ ബ്ലോക്ബസ്റ്റർ ചിത്രമായ 'പ്രേമ'ത്തിൽ നായകനായി മോഹൻലാൽ എത്തുന്ന ഒരു എഐ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.നിവിൻ തകർത്ത് അഭിനയിച്ച ജോർജ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ, സായി പല്ലവി അവതരിപ്പിച്ച 'മലർ' എന്ന കഥാപാത്രമായി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് പ്രിയനടി ശോഭനയാണ്. മലയാളികളെ ഏറെ രസിപ്പിച്ച റൊമാന്റിക് ജോഡികൾക്ക് ഏതുവേഷവും അനായാസം വഴങ്ങുമെന്നാണ് വീഡിയോയുടെ കമന്റ് ബോക്സിൽ ആരാധകർ കുറിക്കുന്നത്.