ഹൊറർ ചിത്രം 'റൂഹാനി'; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
പ്രമേയത്തിലും അവതരണത്തിലും ഏറെ ദുരൂഹതകൾ ഒളിപ്പിച്ചുവെക്കുന്ന ഒരു ഹൊറർ ത്രില്ലറായാണ് 'റൂഹാനി' ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലും ആരംഭിക്കും.;
നവാഗതനായ മുഹമ്മദ് റെഫീക്ക് രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'റൂഹാനി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.വീക്കെൻഡ് ഫാന്റസീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫാസ്റ്റ് ലുക്ക് മലയാള സിനിമയിലെ മുൻനിര താരങ്ങളായ ആന്റണി വർഗീസ്, മക്ബൂൽ സൽമാൻ, സംവിധായകരായ ടിനു പാപ്പച്ചൻ, ആർ.എസ്. വിമൽ, ഗൗരി നന്ദ, എൻ.എം. ബാദുഷ, ദേവദത്ത് ഷാജി, അശ്വിൻ ജോസ്, ശരത്ത് സഭ, മണികണ്ഠൻ രാജൻ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രകാശനം ചെയ്തു.
പ്രമേയത്തിലും അവതരണത്തിലും ഏറെ ദുരൂഹതകൾ ഒളിപ്പിച്ചുവെക്കുന്ന ഒരു ഹൊറർ ത്രില്ലറായാണ് 'റൂഹാനി' ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലും ആരംഭിക്കും.
വീക്കെൻഡ് ഫാന്റസീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന, സംവിധാനം മുഹമ്മദ് റെഫീക്ക് നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടർ - നിതിൻ സിയോ ആർ.എൽ, ഛായാഗ്രഹണം - ഭരത് ആർ.ശേഖർ, അസോസിയേറ്റ് ഡയറക്ടർ - വിഷ്ണു സുന്ദർ, പ്രൊജക്റ്റ് ഡിസൈനർ - ആദർശ് ബാബു, കോസ്റ്റ്യൂം - വിഷ്ണുജിത്ത്, അസിസ്റ്റന്റ് ഡയറക്ടർ - ആദിത്യൻ, സായൂജ്ലാൽ എ.വി, പ്രൊഡക്ഷൻ കൺട്രോളർ - സെബിൻ എസ്.ജോസഫ്, ഓൺലൈൻ പ്രൊമോഷൻ പാർട്ട്ണർ - വീക്കെൻഡ് ഫാന്റസീസ് എയർ, പി.ആർ.ഒ - അയ്മനം സാജൻ.