സിനിമയിലെ സ്ത്രീ സംരക്ഷണത്തിനായി വലിയ പ്രസംഗം നടത്തി.എന്നിട്ട് സ്വന്തം സിനിമയിൽ സെക്സ് രംഗങ്ങളും ,ഗ്ലാമറസ് വേഷങ്ങളും മാത്രം. ടോക്സിക്ക് സിനിമയുടെ ട്രൈലെർ വന്ന ശേഷം ഗീതു മോഹൻദാസിനു നേരെ സൈബർ ആക്രമണം

സൂപ്പർ സ്റ്റാർ യാഷിനെ നായകനക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് എന്നാ ചിത്രത്തിന്റെ ട്രൈലെർ നിറയെ സെക്സ് രംഗങ്ങൾ വന്നതിനു പിന്നാലെയാണ് സംവിധായികയെ പരിഹസിച്ചു ആരാധകർ എത്തിയത്;

Update: 2026-01-08 17:23 GMT

യഷിന്റേതായി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചിത്രത്തിന്റെ കാരക്ടർ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകൻ യഷിന്റെ ഇൻട്രോ സീനും പുറത്തുവന്നിരിക്കുകയാണ്.

സോഷ്യൽ മീ‍ഡിയയിൽ കത്തിക്കയറുകയാണ് ഈ ഇൻട്രോ വിഡിയോ ഇപ്പോൾ. കാറിനുള്ളിൽ വച്ചുള്ള സെക്‌സ് രംഗത്തിലൂടെയാണ് യഷിനെ അവതരിപ്പിച്ചിരിക്കുന്നത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ ​ഗീതു മോഹൻദാസിനെ പരി​ഹസിച്ചു കൊണ്ടും വിമർ‌ശിച്ചു കൊണ്ടും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ​

'ഗീതു മോഹൻദാസിൽ‌ നിന്ന് ഇങ്ങനെയൊരു ഐറ്റം തീരെ പ്രതീക്ഷിച്ചില്ല' എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ഭൂരിഭാ​ഗം കമന്റും. 'വാക്ക് ഒരു മാതിരി പ്രവർത്തി വേറെ മാതിരി... കസബ സിനിമ ഇറങ്ങിയപ്പോൾ ഇവളുമാർ ഉണ്ടാക്കിയ വിവാദം ചെറുതൊന്നുമല്ല', 'Say it teams ഒക്കെ എവിടാണോ എന്തോ', 'സ്ത്രീത്വത്തിന് യാതൊന്നും സംഭവിച്ചിട്ടില്ല സുഹൃത്തുക്കളെ',

'മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് ഇവളും ഇവളുടെ കൊച്ചമ്മമാരും അലമുറയിട്ടു നടന്നിരുന്നു. ഇപ്പോൾ അതിർത്തി കടന്നപ്പോൾ ഇവൾക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. നായകന്റെ എൻട്രിക്ക് വേണ്ടി ഒരു സ്ത്രീയെ ഈ രൂപത്തിൽ ആക്കിയപ്പോൾ ഇവൾക്ക് പ്രശ്നമില്ല', 'ഛേ വൃത്തികേട്..എന്നാലും എൻ്റെ ഗീതു ചേച്ചി...ഇതെന്തുവാ ഈ കാണിച്ചു വെച്ചേക്കുന്നത്..ഇനി WCC യുടെ മുഖത്ത് എങ്ങനെ നോക്കും..ഗീതു ചേച്ചിക്ക് പകരം vanga ആണോ ഇനി സംവിധാനം ചെയ്തത്',ഒരു ഗാങ്സ്റ്ററിന്റെ എല്ലാ ലെയറും കാണിക്കാൻ ആണ് ഞാൻ നോക്കിയത് എന്ന് ന്യായീകരണവുമായി വരാൻ സാധ്യത ഉണ്ട്', 'സ്ത്രീ ശരീരം വില്പനചരക്കല്ല, ഫെമിനിസം വളരട്ടെ... ടോക്സിക് അപ്ഡേറ്റ്സ് മാത്രം നോക്കിയാൽ മതി അക്ക പറഞ്ഞത് ശരി ആണെന്ന് അറിയാൻ'- എന്നൊക്കെയാണ് ​ഗീതു മോഹൻദാസ് പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.അതേസമയം മുൻപ് പുറത്തുവിട്ട ടോക്സിക്കിന്റെ ടീസറിലെ രംഗങ്ങളും വിവാദമായി മാറിയിരുന്നു. യഷ് സ്ത്രീകളെ എടുത്തുയര്‍ത്തുന്നതും ദേഹത്ത് മദ്യമൊഴിക്കുന്നതുമാണ് വിവാദമായത്. രുക്മിണി വസന്ത്, നയന്‍താര, ഹുമ ഖുറേഷി, കിയാര അദ്വാനി, താര സുതാരിയ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. മാര്‍ച്ച് 19 നാണ് സിനിമയുടെ റിലീസ്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം ഒരുക്കിയിരിക്കുന്നത്.

Similar News