ഡാഡി ഈസ് ഹോം . കെ ജി എഫ് നു ശേഷം സൂപ്പർ സ്റ്റാർ യാഷ് നായകൻ ആകുന്ന ടോക്സിക്ക് എന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പ്
മലയാളി നായികയും സംവിധായകയും ആയ ഗീതു മോഹൻദാസ് ആണ് പടം സംവിധാനം ചെയ്തിരിക്കുന്നത്;
സൂപ്പർതാരം യാഷിന്റെ ജന്മദിനോടനുബന്ധിച്ച് ഗീതു മോഹൻദാസ് ചിത്രം ടോക്സിക്കിന്റെ വൻ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിൽ യാഷ് അവതരിപ്പിക്കുന്ന റായ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ശ്മശാനത്തിൽ നടക്കുന്ന ഒരു സംഘർഷഭരിതമായ ശവസംസ്കാര രംഗത്തോടെയാണ് ഗ്ലിംസ് ആരംഭിക്കുന്നത്. 2 മിനിറ്റ് 51 സെക്കൻഡ് ആണ് ടീസറിന്റെ ദൈർഘ്യം. ചിത്രം മാർച്ച് 19 2026-ന് പ്രദർശനത്തിനെത്തും.കെജിഎഫ് 2യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാല് വർഷങ്ങൾക്ക് ശേഷമാണ് യഷിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നത്.
ശ്മശാനത്തിന്റെ നിശ്ശബ്ദത തകർത്ത് ആരംഭിക്കുന്ന ടീസർ, വെടിയൊച്ചകളിലൂടെയും കലാപത്തിലൂടെയും കടന്നുപോയി, പുകമറയുടെ നടുവിൽ നിന്ന് റായയെ പുറത്തുകൊണ്ടുവരുന്നു. റായയുടെ ഓരോ ചുവടും അധികാരത്തിന്റെ അടയാളമാണ്.യഷിന്റെ നേതൃത്വത്തിൽ, സംവിധായിക ഗീതു മോഹൻദാസിന്റെ വ്യത്യസ്തമായ സിനിമാറ്റിക് കാഴ്ചപ്പാടിൽ ഒരുങ്ങുന്ന ടോക്സിക് മാർച്ച് 19 ന് തിയേറ്ററുകളിലേക്കെത്തും. നേരത്തെ, രുക്മിണി വസന്ത്(മെലീസ്) കിയാര അദ്വാനി (നാദിയ), ഹുമ ഖുറേഷി (എലിസബത്ത്), നയൻതാര (ഗംഗ), താര സുതാരിയ (റിബെക്ക) എന്നിവരുടെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്കുകൾ പുറത്തിറങ്ങിയിരുന്നു.
വെങ്കട് കെ. നാരായണയും യാഷും ചേർന്ന് കെ.വി.എൻ. പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രമാണ് ടോക്സിക്. യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ചും ഗീതു മോഹൻദാസ് തന്നെ സംവിധാനം ചെയ്തും വരുന്ന ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ കന്നഡയും ഇംഗ്ലീഷും ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകളും ഒരേ സമയം റിലീസാകുന്നു. സാങ്കേതികമായി ശക്തമായ സംഘമാണ് ചിത്രത്തിന് പിന്നിൽ, ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം രവി ബസ്രൂർ,