കോടികളുടെ സമ്പത്ത് ഉള്ള വിജയ് ദേവര് കൊണ്ടയും രശ്മിക മന്ദാനയും
വിജയിയുടെയും രശ്മികയുടെയും സംയുക്ത ആസ്തി ഏകദേശം 116 കോടി രൂപ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.;
തെന്നിന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട പ്രണയജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഉടൻ വിവാഹിതരാകാൻ ഒരുങ്ങുന്നു എന്ന വാർത്ത ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. 'ഗീത ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തരംഗമായ ഇവർ ജീവിതത്തിലും ഒന്നിക്കുമ്പോൾ, സമ്പത്തിന്റെയും പ്രശസ്തിയുടെയും കാര്യത്തിൽ ഇരുവരും ഒട്ടും പിന്നിലല്ല.36 വയസ്സുകാരനായ വിജയ് ദേവരകൊണ്ടയ്ക്ക് ഹൈദരാബാദിലെ ഫിലിം നഗറിൽ അതിമനോഹരമായ ഒരു ബംഗ്ലാവുണ്ട്. ഏകദേശം 15 കോടി രൂപ മതിപ്പുവിലയുള്ള ഈ ആഡംബര വസതിയിൽ വിശാലമായ പൂന്തോട്ടം, ബാർ, ടെറസ് ബാൽക്കണി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളായ മഹേഷ് ബാബുവിനും ചിരഞ്ജീവിക്കും അയൽവാസിയായാണ് വിജയ് താമസിക്കുന്നത്.
കാറുകളോടുള്ള താരത്തിന്റെ കമ്പം പ്രശസ്തമാണ്. 85 ലക്ഷം രൂപയുടെ വോൾവോ XC90, 75 ലക്ഷം രൂപയുടെ ഫോർഡ് മസ്താങ് എന്നിവയടക്കം കോടികൾ വിലമതിക്കുന്ന വാഹനശേഖരം വിജയ്‍ക്കുണ്ട്.29 വയസ്സുള്ള രശ്മികയുടെ ആകെ ആസ്തി 66 കോടി രൂപയാണ്. വമ്പൻ ഹിറ്റായ 'പുഷ്പ 2' വിനായി താരം 10 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ബംഗളൂരുവിലെ 8 കോടിയുടെ വീടിന് പുറമെ മുംബൈ, ഹൈദരാബാദ്, ഗോവ, കൂർഗ് എന്നിവിടങ്ങളിലും താരത്തിന് സ്വത്തുക്കളുണ്ട്. മെഴ്‌സിഡസ് ബെൻസ് സി-ക്ലാസ്, റേഞ്ച് റോവർ സ്‌പോർട്ട് തുടങ്ങി മികച്ച കാറുകളുടെ ഒരു നിര തന്നെ രശ്മികയ്ക്കും സ്വന്തമായുണ്ട്.വിജയിയുടെയും രശ്മികയുടെയും സംയുക്ത ആസ്തി ഏകദേശം 116 കോടി രൂപ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ വിവാഹനിശ്ചയം കഴിഞ്ഞതായും, 2026 ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള കൊട്ടാരത്തിൽ വെച്ച് അതീവ രഹസ്യമായി വിവാഹം നടക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.