നായകനും നായികയും എത്താൻ വൈകി. ട്രെയിലർ ലോഞ്ചിൽ നിന്നും ഇറങ്ങി പോയ് നാനാ പടേക്കർ
ഷാഹിദ് കപൂറും നായിക തൃപ്തി ദിമ്രിയും ഉൾപ്പെടെയുള്ളവർ വരാത്തതിനെ തുടർന്ന് ചടങ്ങ് വൈകി. തനിക്ക് ഒരുമണിക്കൂർ കാത്തിരിക്കേണ്ടി വന്നുവെന്നുപറഞ്ഞ് നാനാ പടേക്കർ പരിപാടി ബഹിഷ്കരിക്കുകയായിരുന്നു.
നടൻ നാനാ പടേക്കർ സമയനിഷ്ഠയ്ക്ക് പേരുകേട്ടയാളാണ്. ചടങ്ങ് തുടങ്ങാൻ വൈകിയതിൽ പ്രതിഷേധിച്ച് ഷാഹിദ് കപൂർ നായകനായ ഓ റോമിയോ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽനിന്ന് അദ്ദേഹം ഇറങ്ങിപ്പോയി. മുംബൈയിലെ ഒരു മൾട്ടിപ്ലക്സിൽ വെച്ചായിരുന്നു പരിപാടി. എന്നാൽ, ഷാഹിദ് കപൂറും നായിക തൃപ്തി ദിമ്രിയും ഉൾപ്പെടെയുള്ളവർ വരാത്തതിനെ തുടർന്ന് ചടങ്ങ് വൈകി. തനിക്ക് ഒരുമണിക്കൂർ കാത്തിരിക്കേണ്ടി വന്നുവെന്നുപറഞ്ഞ് നാനാ പടേക്കർ പരിപാടി ബഹിഷ്കരിക്കുകയായിരുന്നു.
നാനാ പടേക്കർ ചടങ്ങ് ബഹിഷ്കരിച്ച് പുറത്തേക്ക് പോകുന്നതിന്റെ വീഡിയോ പുറത്തുവന്നു. പുറത്തേക്ക് പോകുന്ന നാനാ പടേക്കറെ സംഘാടകർ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതാണ് ഒരു വീഡിയോയിലുള്ളത്. നടൻ ഓഡിറ്റോറിയത്തിന് പുറത്തേക്ക് നടന്ന് ലിഫ്റ്റിനടുത്തേക്ക് പോകുന്നതായി കാണാം. ദേഷ്യത്തോടെ തന്റെ കൈയ്യിലിരിക്കുന്ന വാച്ച് ചൂണ്ടി സംസാരിക്കുന്നതായും വീഡിയോയിലുണ്ട്. മറ്റൊരു ക്ലിപ്പിൽ, ലിഫ്റ്റിനടുത്തുള്ള സംഘാടകനോട് 'വേണ്ട' എന്ന് ആംഗ്യം കാണിക്കുന്ന നാനായേയും കാണാം.പിന്നീട് പരിപാടിയിൽ സംവിധായകൻ വിശാൽ ഭരദ്വാജ്, ട്രെയിലർ ലോഞ്ച് തുടങ്ങുന്നതിന് മുമ്പ് നാനാ ഇറങ്ങിപ്പോയതിനെക്കുറിച്ച് പ്രതികരിച്ചു. "നാന ഇവിടെ നിന്ന് പോയി, എന്നിട്ടും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കണം. നാനയുടെ ഉള്ളിൽ ഒരു ദുഷ്ടനായ സ്കൂൾ കുട്ടിയുണ്ട്, ക്ലാസ്സിൽ എല്ലാവരെയും ഉപദ്രവിക്കുന്ന, എന്നാൽ എല്ലാവർക്കും വിനോദം നൽകുന്ന, എല്ലാവരും അദ്ദേഹത്തോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാൾ. അങ്ങനെയൊരാളാണ് നാന." വിശാൽ പറഞ്ഞു.