സെൻസർ അനുമതി ലഭിച്ചില്ല ജനുവരി 30 റിലീസ് പറഞ്ഞ രഘു റാം ഇനിയും വൈകും
സെലസ്റ്റ്യ പ്രൊഡക്ഷന്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമ്മിക്കുന്ന ഈ ചിത്രം,വ്യത്യസ്തമായ ആക്ഷൻ ത്രില്ലറണ്. തമിഴ് നടൻ ആദിഷ് ബാല, ആദിശ്വമോഹൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
സൈനു ചാവക്കാടൻ തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന രഘുറാം എന്ന ചിത്രത്തിന് സെൻസർ ലഭിച്ചില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ക്യാപ്റ്റൻ വിനോദ് അറിയിച്ചു. ജനുവരി 30-ന് റിലീസിംഗ് തീയതി നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെൻസർ ലഭിക്കുന്നതിന് അനുസരിച്ച് ചിത്രത്തിന്റെ റിലീസിംഗ് തീയതി നിശ്ചയിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ സൈനു ചാവക്കാടൻ അറിയിച്ചു.
സെലസ്റ്റ്യ പ്രൊഡക്ഷന്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമ്മിക്കുന്ന ഈ ചിത്രം,വ്യത്യസ്തമായ ആക്ഷൻ ത്രില്ലറണ്. തമിഴ് നടൻ ആദിഷ് ബാല, ആദിശ്വമോഹൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, സമ്പത്ത് റാം, രമ്യ പണിക്കർ, ചാർമ്മിള, അരവിന്ദ് വിനോദ്, ഷിമ്മി മേലെടത്ത് എന്നിവരും ചിത്രത്തിലുണ്ട്.
കഥ, തിരക്കഥ, സംഭാഷണം - സുധിർ സി.ചാക്കനാട്ട്, സംഘട്ടനം - ഡ്രാഗൺ ജിറോഷും, അഷ്‌റഫ് ഗുരുക്കൾ, കോ. പ്രൊഡ്യൂസർ - ബോണി ഹസ്സനാർ, വിനിതരമേഷ്,സഹനിർമാണം- ഗ്ലോബൽ വെൻച്ചർസ്,സി.കെ. ഡി.എൻ കബനി, ഛായാഗ്രഹണം - രഞ്ജിത്ത് പുന്നപ്ര, ചന്ദ്രു മേപ്പയൂർ, ഗാന രചന -അജു സാജൻ,