"ഞങ്ങൾ സന്തോഷത്തോടെ കഴിയുന്നു; കുപ്രചാരണങ്ങൾ നിർത്തണം": വിവാഹമോചന വാർത്തകളിൽ പ്രതികരിച്ച് ദിവ്യ ശ്രീധർ
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ വ്യാപകമായ പ്രചാരണങ്ങൾ നടന്ന സാഹചര്യത്തിലാണ് താരം വിശദീകരണവുമായി എത്തിയത്.
നടി ദിവ്യ ശ്രീധറും ഭർത്താവും നടനുമായ ക്രിസ് വേണുഗോപാലും വേർപിരിഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് താരം. തങ്ങൾ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും സമാധാനപരമായും സന്തോഷത്തോടെയുമാണ് മുന്നോട്ട് പോകുന്നതെന്നും ദിവ്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ വ്യാപകമായ പ്രചാരണങ്ങൾ നടന്ന സാഹചര്യത്തിലാണ് താരം വിശദീകരണവുമായി എത്തിയത്.തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്ന് ദിവ്യ പറഞ്ഞു. ക്രിസ് വേണുഗോപാലുമായി താൻ പിരിഞ്ഞു എന്ന വാർത്തകൾ കേട്ട് പലരും തന്നെ വിളിക്കുന്നുണ്ടെന്നും ഇത് തന്റെയും കുടുംബത്തിന്റെയും സമാധാനം നശിപ്പിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഇത്തരം വ്യാജവാർത്തകൾ ചമയ്ക്കുന്നവർ അത് നിർത്തണമെന്നും താരം അഭ്യർത്ഥിച്ചു.ദിവ്യയുടെയും ക്രിസ് വേണുഗോപാലിന്റെയും വിവാഹം. ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മിനിസ്ക്രീൻ രംഗത്ത് സജീവമായ ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നേരത്തെ വെളിപ്പെടുത്തിയിരുന്നു.സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറുകയും മനപ്പൂർവ്വം അപവാദം പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ആരാധകർക്കിടയിൽ ഉയരുന്നത്. തങ്ങൾക്കിടയിൽ ഭിന്നതകളില്ലെന്നും ഇത്തരം കുപ്രചാരണങ്ങൾ തങ്ങളെ ബാധിക്കില്ലെന്നും ദിവ്യ ഉറപ്പിച്ചു പറഞ്ഞു