ഭീമനായി മോഹൻലാൽ ഭീഷ്മരായി മമ്മൂട്ടി, സീൻ തൂക്കി ശകുനി; ഞെട്ടിച്ച് മലയാളത്തിന്റെ 'മഹാഭാരതം'
ഒൻപത്ല ക്ഷത്തിലേറെ കാഴ്ചകൾ നേടി വൈറലാകുന്ന വീഡിയോ ഇതാ
ഭീമനായി മോഹൻലാലും ഭീഷ്മരായി മമ്മൂട്ടിയും എത്തി പക്ഷെ സീൻ തൂക്കി ശകുനി; ഞെട്ടിച്ച് മലയാളത്തിന്റെ 'മഹാഭാരതം'
മലയാളത്തിലെ പ്രിയതാരങ്ങൾ മഹാഭാരതത്തിലെ ഐതിഹാസിക കഥാപാത്രങ്ങളായി എത്തുന്ന വീഡിയോയാണ്ഇപ്പോൾ സിനിമാപ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.
മലയാളത്തിലെ പ്രിയതാരങ്ങൾ മഹാഭാരതത്തിലെ ഐതിഹാസിക കഥാപാത്രങ്ങളായി എത്തുന്ന വീഡിയോയാണ് സിനിമാപ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. മഹാ ഭാരതം മലയാളത്തിൽ ഒരു സിനിമയായി ഒരുക്കിയാൽ ആരൊക്കെയാകും പ്രധാന വേഷങ്ങളിൽ എത്തുക? പലപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം ഇത്തരം ചർച്ചകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ, എഐ ഉപയോഗിച്ച് നിർമിച്ച മഹാഭാരതത്തിന്റെ ഒരു 'ഡ്രീം കാസ്റ്റിങ്' ആണ് സൈബറിടത്ത് വൈറലാകുന്നത്. മലയാളത്തിലെ മുൻനിര താരങ്ങളെ മഹാഭാരതത്തിലെ ഐതിഹാസിക കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന വീഡിയോ സിനിമാപ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്. ഭീമനായി മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനെ ആണ് വീഡിയോയിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഭീഷ്മപിതാമഹന്റെ ഗാംഭീര്യവും തന്റേടവും മമ്മൂക്കയുടെ രൂപത്തിലാണ് വീഡിയോയിൽ ഒരുക്കിയിരിക്കുന്നത്.
വില്ലാളിവീരനായ അർജുനന്റെ വേഷത്തിൽ ടൊവിനോ തോമസിനെയും കർണ്ണനായി പൃഥ്വിരാജിനെയും വീഡിയോയിൽ കാണാം. സാന്ത്വനവും തന്ത്രവും മന്ദഹാസവുമായി നിവിൻ പോളിയാണ് ശ്രീകൃഷ്ണന്റെ വേഷത്തിൽ എത്തുന്നത്. ദ്രോണറായി ജയറാം, നകുലനായി റോഷൻ മാത്യു എന്നിവരും വീഡിയോയിലണ്ട്.
വീഡിയോ കണ്ടെവരെല്ലാം ഒരേസ്വരത്തിൽ പറയുന്നത് 'ശകുനി സീൻ തൂക്കി' എന്നാണ്. നടൻ ഫഹദ് ഫാസിലാണ് ശകുനിയായി മലയാളത്തിന്റെ മഹാഭാരത്തിൽ വേഷമിടുന്നത്. കുന്തിയായി ശോഭന, ദ്രൗപദിയായി ഐശ്വര്യ ലക്ഷ്മി എന്നിവരെയും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. 9 ലക്ഷത്തിലേറെ കാഴ്ചകൾ നേടി വൈറലാകുന്ന വീഡിയോ "ihafix" എന്ന അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.