പ്രീ-റിലീസ് വേദിയിൽ ശരത്കുമാറിന്റെ മകൾ വരലക്ഷ്മിയെക്കുറിച്ച് വികാരാധീനയായി സംസാരിച്ച് വൈറലായി നടി രാധിക ശരത്കുമാർ.

വരലക്ഷ്മി കരഞ്ഞുകൊണ്ട് ശരത്തിനോട് വാദിക്കുകയായിരുന്നു

Update: 2026-03-04 11:14 GMT

സരസ്വതി' എന്ന സിനിമയുടെ പ്രീ-റിലീസ് വേദിയിൽ ചിത്രത്തിന്റെ സംവിധായികയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയെക്കുറിച്ച് വികാരാധീനയായി സംസാരിച്ച് വൈറൽ ആയിരിക്കുകയാണ് നടി രാധിക ശരത്കുമാർ.

 സിനിമയെക്കുറിച്ച് സംസാരിക്കുന്നതിലുപരി വരലക്ഷ്മിയുടെ കരിയറിലെ പോരാട്ടങ്ങളെയും കുടുംബത്തിന്റെ പിന്തുണയെയും കുറിച്ചാണ് രാധിക അധികവും മനസ്സ് തുറന്നത്. 

ഇന്ന് ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് വരലക്ഷ്മിയുടെ അച്ഛൻ ശരത്കുമാർ ആയിരിക്കുമെന്നും, 

പുറത്തു കാണിക്കില്ലെങ്കിലും മകളെക്കുറിച്ച് അദ്ദേഹത്തിന് അത്രമേൽ അഭിമാനമാണെന്നും രാധിക പറയുന്നു.


വരലക്ഷ്മിയുടെ സിനിമാ പ്രവേശനം അത്ര എളുപ്പമായിരുന്നില്ല എന്നും,നിർമാതാക്കളെ വരെ വിളിച്ച് മകളെ അഭിനയിപ്പിക്കരുതെന്ന് പറഞ്ഞിട്ടുണ്ട് എന്നും ശരത്തിന് അവൾ സിനിമയിൽ വരുന്നത് ഒട്ടും ഇഷ്ടമല്ലായിരുന്നു എന്നും അവർ തുറന്നുപറയുന്നുണ്ട്.


താനൊരു ഇൻസ്പെക്ടർ വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഛായയും വരലക്ഷ്മിയും സെറ്റിലേക്ക് വരുന്നത്. ശരത്തിനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കണമെന്ന് ഛായ തന്നോട് പറഞ്ഞു. പിന്നീട് കാരവനിൽ വച്ച് നടന്ന ആ ചർച്ച ഇന്നും എന്റെ മനസ്സിലുണ്ട്. 

 വരലക്ഷ്മി കരഞ്ഞുകൊണ്ട് അച്ഛനോട് വാദിക്കുകയായിരുന്നു. എത്രയൊക്കെ പറഞ്ഞിട്ടും ശരത് സമ്മതിക്കുന്നില്ല. ഒടുവിൽ ഛായയും വരുവും തന്റെ അരികിൽ വന്നു. 


ഇക്കാര്യത്തിൽ താനല്ല തീരുമാനമെടുക്കേണ്ടത്, എന്നാലും ശരത്തുമായി സംസാരിക്കാമെന്നു അവർക്ക് വാക്ക് കൊടുത്ത് അവർക്കൊപ്പം താനും ചെന്നു. നമിതയുമായുള്ള ഡാൻസ് ആണ് അവിടെ ഷൂട്ട് ചെയ്യുന്നത്. നമിതയാകുമ്പോൾ അറിയാമല്ലോ, നല്ല ഗ്ലാമർ ഡാൻസ് ആണ്. ശരത് മസിലൊക്കെ കാണിച്ച് സ്റ്റൈലിൽ നിൽക്കുകയാണ്. തങ്ങളെ കണ്ടതും അദ്ദേഹം ചാടി കാരവനിൽ കയറി.


കാരവനില്‍ ഇരുന്നും വരു കരയുകയാണ്. ശരത് സമ്മതിക്കുന്നേ ഇല്ല.

ഛായ എന്നെ നോക്കി എന്തെങ്കിലും ചെയ്യൂ എന്ന മട്ടിൽ ഇരിക്കുന്നു. താൻ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇങ്ങനെ ഇരിക്കുകയാണ്. അവസാനം ശരത് സമ്മതിക്കുകയായിരുന്നു.


വരലക്ഷ്മി ശരത്കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന 'സരസ്വതി' എന്ന ചിത്രം ഒരു ആക്ഷൻ-ത്രില്ലറാണ്.  

സ്വന്തം മകളെ കാണാതാകുന്ന ഒരു അമ്മയുടെ വേദനയും നീതിക്കായുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. 

പ്രകാശ് രാജ്, പ്രിയാമണി, കിഷോർ, രാവു രമേഷ്, മുരളി ശർമ, രാധിക ശരത്കുമാർ, നാസർ എന്നിങ്ങനെ വൻ താരനിരയാണ് ഈ സിനിമയിൽ അണിനിരക്കുന്നത്.

 വെറുമൊരു ഇമോഷനൽ ഡ്രാമ എന്നതിലുപരി ആവശ്യഘട്ടത്തിൽ ആയുധമെടുക്കാൻ മടിക്കാത്ത ഒരു സ്ത്രീയുടെ കരുത്തുറ്റ മാറ്റം ട്രെയിലറിലൂടെ നമുക്ക് കാണാം. തമൻ സംഗീതം നൽകുന്ന ഈ ചിത്രം വരലക്ഷ്മി എന്ന നടിയുടെയും സംവിധായികയുടെയും കരിയറിലെ വലിയൊരു നാഴികക്കല്ലാകുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.



Tags:    

Similar News