തീയില്ലാതെ പുക വരുമോ? ഇപ്പോള്‍ ആ തീ പുറത്തുവന്നു
Alleppey Ashraf about actor Vjay and his wife
തമിഴ് സൂപ്പര്‍താരം വിജയ്യുടെ ജീവിതത്തില്‍ തുടര്‍ച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ് രംഗത്ത്. വിജയ്യ്ക്ക് ഇനിയും തിരുത്തുവാന്‍ സമയമുണ്ടെന്നും വിവേകത്തോടെ കാര്യങ്ങളെ നോക്കി കാണേണ്ട സമയമാണിതെന്നും അഷ്‌റഫ് പറയുന്നു. ഭാര്യ സംഗീത സ്വര്‍ണലിംഗം, ജോലിക്കാരനായിരുന്ന സെല്‍വം എന്നിവര്‍ നടനെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും സംവിധായകന്‍ തുറന്നു പറയുന്നുമുണ്ട്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍ ഇങ്ങനെ: പരസ്പരം സംസാരം ഇല്ലെങ്കില്‍ ഒരു ബന്ധവുമില്ല, പരസ്പരം ബഹുമാനം ഇല്ലെങ്കില്‍ അവിടെ സ്‌നേഹവുമില്ല, പരസ്പരം വിശ്വാസം ഇല്ലെങ്കില്‍ ആ ബന്ധം തുടരുന്നതില്‍ ഒരു അര്‍ഥവുമില്ല. ജീവിതത്തില്‍ നിന്നും മാറി കൊടുത്തുകൊണ്ട് ഒരാളെ സന്തോഷിപ്പിക്കാന്‍ പറ്റുമെങ്കില്‍ മാറി കൊടുക്കണം. നമ്മുടെ സാന്നിധ്യം ഒരാള്‍ക്ക് വേദനയാണ് നല്‍കുന്നതെങ്കില്‍ ഒഴിഞ്ഞു മാറണം. നടന്‍ വിജയ്യും ഭാര്യ സംഗീതയുമായുള്ള ബന്ധത്തിന് വിള്ളല്‍ വീഴാന്‍ ഇടയാക്കിയ ചില കാരണങ്ങളുടെ നേര്‍ക്കാഴ്ചയിലേക്ക് നമുക്കൊന്ന് കടന്നു ചെല്ലാം. തമിഴ്‌നാട്ടിലെ സൂപ്പര്‍ താരവും ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനുമായ ഇളയ ദളപതി വിജയ്യുടെ ഭാര്യയായ സംഗീത സ്വര്‍ണലിംഗം തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തുന്നതിലേക്കായി ചെന്നൈയിലെ ചെങ്കല്‍പ്പേട്ട കുടുംബകോടതിയെ സമീപിച്ചിരിക്കുകയാണ്.
400 കോടിയിലേറെ ആസ്തിയുള്ള ലണ്ടനിലെ വ്യവസായിയായ ശ്രീലങ്കന്‍ തമിഴരുടെ മകളാണ് സംഗീത വിജയ് തന്റെ സ്വന്തം പാര്‍ട്ടിയായ ടിവികെയുടെ രൂപീകരണ ആഘോഷ വേളകളിലോ പിന്നീട് പാര്‍ട്ടിയുമായി ബന്ധപ്പെട്ട സമ്മേളനങ്ങളിലോ തന്റെ ഭാര്യയെയും മക്കളെയും ഒരിക്കലും പങ്കെടുപ്പിച്ചിട്ടില്ല. ആ സമ്മേളനങ്ങളില്‍ ഒന്നും തന്റെ ഭാര്യയെയും മക്കളെയും കാണാതിരുന്നപ്പോള്‍ ചിലര്‍ പറയുകയുണ്ടായി തീയില്ലാതെ പുക വരുമോ എന്ന്. എന്നാല്‍ ഇന്ന് ആ തീ പുറത്തുവന്നിരിക്കുകയാണ്. സംഗീതം നല്‍കിയിരിക്കുന്ന വിവാഹമോചന പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ എവിടെയും പടര്‍ന്നു കൊണ്ടിരിക്കുകയാണ്.