സ്വയം ട്രോളി രജിഷ! പരിഹാസങ്ങള്‍ക്കുള്ള ഉത്തരം 'മസ്തിഷ്‌ക മരണം'
Rajisha Vijayan about her latest movie
മസ്തിഷ്‌ക മരണം' സിനിമയുടെ പ്രിവ്യു പ്രദര്‍ശനത്തിനു ശേഷം നായികയായ രജീഷ വിജയന്‍ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ സിനിമയിലൂടെ കുറേക്കാലം ബഹിരാകാശത്ത് പോകാനും അവിടെ കുറച്ചു നാള്‍ പറക്കാനും ഉള്ള അവസരം തനിക്ക് ലഭിച്ചുവെന്നാണ് രജീഷ സ്വയം ട്രോളിക്കൊണ്ട് പറയുന്നത്. ചിത്രത്തിലെ തന്റെ വേഷം തന്നെയാണ് അതിനുള്ള മറുപടിയെന്നും താരം പറയുന്നു. സിനിയില്‍ രജിഷ വിജയന്‍ അഭിനയിച്ച 'കോമള താമര' എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ നിരവധി ട്രോളുകളാണ് താരത്തെ ഐറ്റം ഡാന്‍സിനു സമാനമായ ഈ ഗാനത്തില്‍ രജീഷ എത്തിയത്. താന്‍ ഒരിക്കലും ഐറ്റം ഡാന്‍സ് ചെയ്യില്ല എന്ന നടിയുടെ പഴയ അഭിമുഖം കുത്തിപൊക്കിയാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞത്.
''ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സിനിമ കണ്ടപ്പോള്‍ കിട്ടിയെന്നു വിശ്വസിക്കുന്നു. ഒരുപാട് നാള്‍ ബഹിരാകാശത്ത് പോകാനും അവിടെ കുറച്ചുനാള്‍ പറക്കാനുമുള്ള അവസരം ലഭിച്ചിരുന്നു. അപ്പോഴൊക്കെ ആളുകള്‍ ചോദിച്ചു, എന്തിനാണ് എന്തിനാണ് എന്നുള്ളത്. പക്ഷേ എനിക്കറിയാമായിരുന്നു, ഈ സിനിമ അതിനുള്ള ഉത്തരം നല്‍കുമെന്ന്. അതങ്ങനെ സംഭവിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
കൃഷാന്ദിന് നല്ല ബുദ്ധിയാണ്, അദ്ദേഹം കഴിക്കുന്നതൊക്കെ എന്താണെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. മള്‍ട്ടി ടാലന്റഡ് വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ഞങ്ങള്‍ മാത്രമറിയാവുന്ന ഒരുപാട് രഹസ്യങ്ങള്‍ പ്രൊഡക്ഷന്‍ ടൈമില്‍ നടന്നിരുന്നു. കൃഷാന്ദിന്റെ ആദ്യ കമേഴ്‌സ്യല്‍ സിനിമ കൂടിയാണിത്. ഇത് തിയറ്ററുകളില്‍ ഹിറ്റ് ആകും എന്നു പ്രതീക്ഷിക്കുന്നു. ഇനിയും അദ്ദേഹത്തില്‍ നിന്നും ഒരുപാട് കമേഴ്‌സ്യല്‍ സിനിമകള്‍ ഉണ്ടാകും. രജീഷ പറയുന്നു.