പ്രതാപ് പോത്തനും രാധികാ ശരത്കുമാറും തമ്മിൽ

ശരത് കുമാറിന്റെ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം പിന്നീട് ഇല്ലാതായി

Update: 2026-03-04 12:36 GMT

മലയാളികൾക്ക് സുപരിചിതയാണ് രാധിക ശരത്കുമാര്‍.  

നടനും സംവിധായകനുമായ പ്രതാപ് പോത്തനെയാണ് അവര്‍ ആദ്യം വിവാഹം കഴിച്ചത്. 

പക്വതയെത്തും മുന്‍പ് സംഭവിച്ച ആ പ്രണയവിവാഹം ഒരു വര്‍ഷം മാത്രമേ നിണ്ട് നിന്നുളളു. 

രാധിക പിന്നീട് ബ്രിട്ടിഷ് പൗരനായ റിച്ചാര്‍ഡ് ഹാര്‍ഡിയെ ജീവിതപങ്കാളിയാക്കി. 

രണ്ട് വര്‍ഷത്തിനപ്പുറം ആ ബന്ധത്തിനും ആയുസുണ്ടായില്ല.

 ശരത്കുമാര്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് അക്കാലത്ത് ആരും കരുതിയതുമില്ല . 

ശരത് അന്ന് തമിഴിലെ സുപ്രീംസ്റ്റാര്‍ എന്ന് അറിയപ്പെടുന്ന കാലം. രജനികാന്തിന് തൊട്ടടുത്ത് വരെ വിപണനമൂല്യമുളള താരമായി ഒരു ഘട്ടത്തില്‍ ഉയര്‍ന്നു.

 ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം അന്ന് അദ്ദേഹത്തിനുണ്ട്. 

ഏതെങ്കിലും തരത്തിലുളള അസ്വാരസ്യങ്ങള്‍ ആ ബന്ധത്തിലുണ്ടായിരുന്നില്ല . എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ശരത്തും രാധികയും തമ്മില്‍ അടുപ്പത്തിലായി. വലിയ വിവാദങ്ങള്‍ക്കിട നല്‍കാതെ സ്വന്തം കുടുംബത്തെ ഈ ബന്ധം ബോധ്യപ്പെടുത്താനും വിവാഹമോചനത്തിലേക്ക് നയിക്കാനും ശരത്തിന് കഴിഞ്ഞു. 

2001ല്‍ ശരത് രാധികയെ വിവാഹം കഴിച്ചു. ഇപ്പോള്‍ അവരുടെ ദാമ്പത്യം കാല്‍നൂറ്റാണ്ട് പിന്നിടുന്നു. 

  ഒരു തരത്തിലും പരസ്പര ബന്ധമില്ലാത്ത വിധം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അനായാസം അവതരിപ്പിച്ച് കാലാകാലങ്ങളില്‍ കയ്യടി നേടിയ ചരിത്രമാണ് രാധികയുടേത്. അവരുടെ റേഞ്ച് അറിയാന്‍ അധികം കഥാപാത്രങ്ങള്‍ വേണ്ട. വിരലിലെണ്ണാവുന്ന റോളുകള്‍ മാത്രം മതി. 


  ഈ അടുത്ത് തന്റെ 63 -ാം വയസില്‍ ‘തായ് കിഴവി’ എന്ന ചിത്രത്തില്‍ പടുവൃദ്ധയായ പാവുനുത്തായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അവര്‍ വീണ്ടും കയ്യടി നേടുകയാണ്. 

രാധികയെ കേന്ദ്രകഥാപാത്രമാക്കി ലോ ബജറ്റില്‍ ഒരുക്കിയ ചിത്രം ഗംഭീര കലക്‌ഷനൊപ്പം അസാധ്യ അഭിപ്രായവും നേടി മുന്നേറുകയാണ്.  സൗന്ദര്യത്തിന്പ്രാധാന്യം നൽകിയിരുന്ന,ആക്കാലത്തു നായികമാര്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഇരുനിറത്തിലും താഴെയുളള വലിയ സുന്ദരിയെന്ന് അവകാശപ്പെടാനാവാത്ത രാധിക തമിഴ്ജനതയുടെ മനസ് കീഴടക്കുന്നത്. 

ആകര്‍ഷകമായിരുന്നു അവരുടെ ചിരി. അഭിനയശൈലിയുടെ സവിശേഷമായ റിഥം അവരെ ഏവര്‍ക്കും പ്രിയങ്കരിയാക്കി. 

പ്രതാപ് പോത്തനുമായി പിരിഞ്ഞ് റിച്ചാര്‍ഡ് ഹാര്‍ഡിയെ വിവാഹം കഴിച്ച രാധികക്ക് ആ ബന്ധത്തില്‍ റയാനെ എന്നൊരു മകള്‍ ജനിച്ചു. നമ്മ അണ്ണാച്ചി, സൂര്യവംശം എന്നീ സിനിമകളില്‍ ശരത്കുമാറിന്റെ നായികയായ ഘട്ടത്തിലാണ് അവര്‍ അദ്ദേഹവുമായി അടുക്കുന്നതും ആ ബന്ധം വിവാഹത്തിലേക്ക് പോകുന്നതും. 

ഒരു കുടുംബിനിയായി ഒതുങ്ങിക്കൂടാന്‍ അവരിലെ ക്രിയേറ്റീവ് മനസ് അനുവദിച്ചില്ല. കാലത്തിന് മുന്‍പേ സഞ്ചരിച്ച രാധിക ഇത് മൂന്‍കൂട്ടി കണ്ട് റഡാന്‍ മീഡിയ വര്‍ക്‌സ് എന്ന പേരില്‍ ഒരു ടെലിവിഷന്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനി തുടങ്ങി . ആ ബാനറില്‍ അനവധി തമിഴ്-തെലുങ്ക് സീരിയലുകള്‍ നിർമിക്കുകയും പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു.

എന്നും ലൈംലൈറ്റില്‍ നില്‍ക്കാന്‍ അവര്‍ ബോധപൂര്‍വം ശ്രമിക്കാറുണ്ട് . 

രാധികയുടെ മഹത്വം ഇതിലൊന്നും ഒതുങ്ങുന്നതല്ല. ശരത്കുമാറിന്റെ ആദ്യഭാര്യ ഛായയെയും മക്കളെയും അവര്‍ പൊന്നുപോലെ പരിപാലിക്കുന്നത്.

അവരുടെ എല്ലാ കാര്യങ്ങളിലും രാധിക മികച്ച പിന്തുണ നൽകി ഒപ്പമുണ്ട് . 



Tags:    

Similar News