അബുദാബിയിൽ കുടുങ്ങിയ നടി സ്വാസിക തിരിച്ചെത്തി
മറ്റൊരു രാജ്യത്തുനിന്നുള്ള വ്യക്തി എന്ന നിലയിലുള്ള ചെറിയ പേടി ഉണ്ടായിരുന്നെന്ന് സ്വാസിക
ഇറാൻ സംഘർഷത്തെ തുടർന്ന് ഗൾഫ് വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് അബുദാബിയിൽ അകപ്പെട്ട ഒരാളാണ് നടി സ്വാസിക.
ഫെബ്രുവരി 28-ന് അബുദാബിയിൽനിന്ന് നാട്ടിൽ തിരിച്ചെത്തേണ്ട സ്വാസിക ഒരാഴ്ചയ്ക്കു േശഷമാണ് തിരികെയെത്തുന്നത്. വലിയതോതിലുള്ള ആശങ്ക ഉണ്ടായിരുന്നില്ലെങ്കിലും മറ്റൊരു രാജ്യത്തുനിന്നുള്ള വ്യക്തി എന്ന നിലയിലുള്ള ചെറിയ പേടി ഉണ്ടായിരുന്നെന്ന് സ്വാസിക മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒറ്റയ്ക്കായിരുന്നു അബുദാബിക്ക് പോയത്. അതായിരുന്നു പ്രധാന കാരണം. എല്ലാവരും നല്ല രീതിയിലുള്ള പിന്തുണ നൽകി.
അവിടെനിന്ന് നാട്ടിലേക്ക് മടങ്ങാനായതിൽ സന്തോഷം. ഒരുപാടുപേർ ആ ആശ്വാസത്തിലാണെന്നും സ്വാസിക പറഞ്ഞു.നിലവില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു രാജ്യത്ത് ആയിരിക്കുകയെന്നത് ആരെയും ആശങ്കയിലാക്കും.
നമ്മള്‍ മറ്റൊരു രാജ്യത്ത് നിന്നുള്ളവരാകുമ്പോള്‍ ശരിക്കും പേടിയുണ്ടായിരുന്നു. ഫെബ്രുവരി 28ന് നാട്ടില്‍ എത്തേണ്ടതായിരുന്നു. അതിനിനിടെയാണ് വിമാന സര്‍വീസുകളെല്ലാം മുടങ്ങിയത്. തുടര്‍ന്ന് അവിടെ തന്നെ നില്‍ക്കേണ്ടതായി വന്നു. ഞാൻ അബുദാബിയിലായിരുന്നു. വലിയ ഭീകര സാഹചര്യമല്ലായിരുന്നു അവിടെ നേരിട്ടത്. യാത്ര ചെയ്യുമ്പോഴും ബുദ്ധിമുട്ട് നേരിട്ടില്ല.’’– സ്വാസിക പറഞ്ഞു.
ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും എല്ലാം നിയന്ത്രണ വിധേയമായിരുന്നെന്നും നടിയുടെ ഭർത്താവ് പ്രേം ജേക്കബും പ്രതികരിച്ചു.