"എം.ജി.ആറിനെ ഏറെ ബഹുമാനിക്കുന്നു"; എം ജി ആറിന് എതിരെ നടത്തിയ വിവാദ പ്രസ്താവനയിൽ മാപ്പുപറഞ്ഞ് നടൻ രാജേന്ദ്രപ്രസാദ്.

എം.ജി.ആർ വിവാദം: പ്രതിഷേധം ശക്തമായതോടെ ഖേദപ്രകടനവുമായി തെലുങ്ക് താരം രാജേന്ദ്രപ്രസാദ്.

Update: 2026-03-14 14:48 GMT

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഇതിഹാസ താരവുമായ എം.ജി. രാമചന്ദ്രനെതിരെ (എം.ജി.ആർ) നടത്തിയ വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പുപറഞ്ഞ് പ്രമുഖ തെലുങ്ക് നടൻ രാജേന്ദ്രപ്രസാദ്. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നുവെന്നും താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിത്വമാണ് എം.ജി.ആർ എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെ എം.ജി.ആറിനെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ തമിഴ്നാട്ടിലും സിനിമാ ലോകത്തും വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് നടന്റെ വിശദീകരണം.

വിഷയം വിവാദമായതോടെ എം.ജി.ആർ ആരാധകരും രാഷ്ട്രീയ പ്രവർത്തകരും നടനെതിരെ രംഗത്തെത്തിയിരുന്നു. തമിഴ് ജനതയുടെ വികാരങ്ങളെ മാനിക്കുന്നുവെന്നും താൻ ഒരിക്കലും ആരെയും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു. തമിഴ് സിനിമയുമായും അവിടുത്തെ ജനങ്ങളുമായും തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഇത്തരമൊരു വിവാദം ഉണ്ടായതിൽ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിിച്ചേർത്തു. രാജേന്ദ്രപ്രസാദ് മാപ്പപേക്ഷിച്ചതോടെ നിലവിലെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശമനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Similar News