യുവതാരങ്ങളായ മാത്യു തോമസും ദേവികാ സഞ്ജയും ആദ്യമായി ഒരുമിക്കുന്ന 'സുഖമാണോ സുഖമാണ്' എന്ന ചിത്രം ഫെബ്രുവരി 13-ന് തിയേറ്ററുകളിലെത്തും

Update: 2026-01-24 15:49 GMT

യുവതാരങ്ങളായ മാത്യു തോമസും ദേവികാ സഞ്ജയും ആദ്യമായി ഒരുമിക്കുന്ന 'സുഖമാണോ സുഖമാണ്' എന്ന ചിത്രം ഫെബ്രുവരി 13-ന് തിയേറ്ററുകളിലെത്തും. അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമാണം. കേരളത്തിലെ തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്.

ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സിനാണ്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ലൂസിഫർ മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ജഗദീഷ്, സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Similar News