ആക്ഷൻ ഹീറോ ബിജു 2 വിന് മുൻപ് ഒരു കോമഡി ത്രില്ലർ ചിത്രവുമായി എബ്രിഡ് ഷൈൻ

ഒരു സ്പാ സെന്ററുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നതെന്ന സൂചന നൽകുന്നതാണ് പോസ്റ്റർ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ "രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ" എന്ന ടാഗ്‌ലൈനോടെ പ്രേക്ഷകരിൽ വലിയ കൗതുകം ജനിപ്പിച്ചിരുന്നു;

Update: 2026-01-08 17:56 GMT

എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രം 'സ്പാ' ഫെബ്രുവരിയിൽ ലോകമെമ്പാടും റിലീസ് ചെയ്യും. പേരിൽതന്നെ പുതുമയും ദുരൂഹതയുമുണർത്തുന്ന ചിത്രത്തിന്റെ ആകാംക്ഷാഭരിതമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ഒരു സ്പാ സെന്ററുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നതെന്ന സൂചന നൽകുന്നതാണ് പോസ്റ്റർ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ "രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ" എന്ന ടാഗ്‌ലൈനോടെ പ്രേക്ഷകരിൽ വലിയ കൗതുകം ജനിപ്പിച്ചിരുന്നു.

തോക്ക് ചൂണ്ടിനിൽക്കുന്ന ശ്രുതി മേനോൻ, തന്നെ ആരും തിരിച്ചറിയരുതെന്ന് കരുതുന്ന ഭാവത്തിൽ സിദ്ധാർത്ഥ് ഭരതൻ, സ്പായുടെ സുഖത്തിൽ മുഴുകിയിരിക്കുന്ന മേജർ രവി, അയ്യയ്യേ ഭാവത്തിലുള്ള ശ്രീകാന്ത് മുരളി, വില്ലൻ വേഷത്തിൽ അശ്വിൻ കുമാർ, 'വരണം സാറേ' എന്ന മട്ടിൽ വിനീത് തട്ടിൽ എന്നിവർ പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നു. കിച്ചു ടെല്ലസ്, പ്രശാന്ത് മേനോൻ, ദിനേശ് പ്രഭാകർ, രാധിക തുടങ്ങി നിരവധി താരങ്ങളും പോസ്റ്ററിൽ അണിനിരക്കുന്നുണ്ട്.

സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് ജോജി കെ മേജർ രവിജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്‌ക് തുടങ്ങി മലയാളത്തിലെ പ്രമുഖ താരനിര ചിത്രത്തിലുണ്ട്. നമ്മുടെ ചുറ്റുപാടുകളിൽ കാണുന്ന ആളുകളെയും സംഭവങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചു അവരെ കഥാപാത്രങ്ങളാക്കി യഥാർത്ഥ ഭാവത്തോടെ വെള്ളിത്തിരയിലെത്തിക്കുന്നതിൽ മികവ് പുലർത്തുന്ന സംവിധായകനാണ് എബ്രിഡ് ഷൈൻ. സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിൽ സ്പാറയിലും സഞ്ജു ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Similar News