2025 ഒക്ടോബർ മൂന്നിനായിരുന്നു വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹ നിശ്ചയം. താരങ്ങളാരും തന്നെ ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. എന്നാൽ രശ്മികയുടെ കയ്യിലെ വിവാഹ മോതിരം പിന്നീട് വാർത്തയായി. അടുത്തിടെ രശ്മികയുടെ ദി ഗേൾഫ്രണ്ട് എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ വിജയ് ദേവരകൊണ്ടയുടെ സജീവ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹ നിശ്ചയശേഷം ചില പൊതുചടങ്ങുകളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. വിജയുമായി താൻ അടുപ്പത്തിലാണെന്ന് മുമ്പ് പല വേദികളിലും രശ്മിക പരോക്ഷമായ സൂചനകൾ നൽകിയിട്ടുമുണ്ട്. 2018-ൽ പുറത്തിറങ്ങിയ ഗീതാ ഗോവിന്ദം, 2019-ൽ ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും ചലച്ചിത്രാസ്വാദകരുടെ പ്രിയജോഡികളായത്.
മുൻപ് രശ്മിക ആദ്യമായി സിനിമയിൽ എത്തിയത് രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത കിറുക്ക് പാർട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു.പിന്നീട് ഇതിലെ നായകനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായി രശ്മിക പ്രണയത്തിൽ ആകുകയും വിവാഹ നിശ്ചയം നടക്കുകയും ചെയ്തിരുന്നു.പിന്നീട് ഇവർ തന്നെ വിവാഹം വേണ്ട എന്ന് വെക്കുക ആയിരുന്നു.ഇതിന് കാരണം വിജയ് ദേവര് ആണോ എന്ന് ആരാധകർക്കും ഇപ്പോൾ സംശയം ഉണ്ട്.ഇരുവരുടേയും വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്ന് വിജയ് ദേവരകൊണ്ടയുടെ ടീമംഗങ്ങളിലൊരാൾ ഒക്ടോബറിൽ വിവാഹ നിശ്ചയ സമയത്ത് തങ്ങളോട് പറഞ്ഞിരുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ താരങ്ങളുമായി ബന്ധപ്പെട്ട മറ്റൊരാൾ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. രശ്മികയുടെയും വിജയ് യുടേയും വിവാഹം ഫെബ്രുവരി 26 ന് നടക്കുമെന്നും ഉദയ്പുരിലെ ഒരു കൊട്ടാരത്തിൽ വെച്ചായിരിക്കും ചടങ്ങുകളെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹ നിശ്ചയത്തെ പോലെ അടുത്ത ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും മാത്രം ഉൾപെടുത്തിയുള്ള സ്വകാര്യ ചടങ്ങായിരിക്കും വിവാഹം എന്നും ഇപ്പോൾ പറയപ്പെടുന്നു.