ഇരുപത്തി നാലാമത്തെ വയസ്സിൽ 3 കുട്ടികളുടെ അമ്മയായ തെന്നിന്ത്യൻ സുന്ദരി ശ്രീ ലീല
21-മത്തെ വയസ്സിലാണ് ഭിന്നശേഷിക്കാരായ രണ്ടുകുട്ടികളെ ദത്തെടുത്തത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞിനെ കൂടി ദത്തെടുത്തു. അമ്മയായുള്ള ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് അവരിപ്പോൾ.;
കരിയറിനൊപ്പം തന്നെ സ്വകാര്യജീവിതവും കൊണ്ടുപോവുന്ന താരമാണ് ശ്രീ ലീല.സിനിമയിൽ മികച്ച ഓഫാറുകൾ ലഭിച്ച നായിക,നിരവധി മുൻനിര നായകന്മാരുടെ നായികയായ് അഭിനയിച്ചിട്ടിട്ടുണ്ട്.ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്നത് ശിവ കാർത്തികേയൻ സുധ കൊങ്കര ചിത്രം പരാശക്തിയാണ്.ഇപ്പോൾ തരത്തിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയക്കുകയാണ്.തന്റെ 24-മത്തെ വയസ്സിൽ തന്നെ താരം മൂന്നുകുട്ടികളുടെ അമ്മയാണ്. 21-മത്തെ വയസ്സിലാണ് ഭിന്നശേഷിക്കാരായ രണ്ടുകുട്ടികളെ ദത്തെടുത്തത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞിനെ കൂടി ദത്തെടുത്തു. അമ്മയായുള്ള ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് അവരിപ്പോൾ. എങ്ങനെയാണ് കരിയറും മാതൃത്വവും ഒരുമിച്ച് കൊണ്ടുപോകുന്നതെന്ന ചോദ്യത്തിന് ശ്രീലീല മറുപടി നൽകിയതിങ്ങനെ, ''പൊതുപ്രവർത്തകർ ചെയ്യുന്ന ഏത് നല്ല കാര്യവും ഊതിപ്പെരുപ്പിക്കുന്നു. ഞാൻ എന്റെ ജീവിതത്തിലെ ആ ഭാഗം എപ്പോഴും സ്വകാര്യമായി സൂക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നത്''.
കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേർന്നതെങ്ങനെയെന്നും അവർ വെളിപ്പെടുത്തുന്നു. ''കിസ് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. 2019-ലാണത്. അതിനിടെ സിനിമയുടെ സംവിധായകൻ എന്നെ ഒരു ആശ്രമത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. അവിടെയാണ് ആ കുട്ടികൾ താമസിച്ചിരുന്നത്. കുഞ്ഞുങ്ങളെ കണ്ടശേഷം ഞാൻ അവരുമായി ഫോണിൽ സംസാരിക്കാൻ തുടങ്ങി, ഇടയ്ക്കിടെ അവരെ കാണാൻ പോയി. കുറച്ചുകാലം അത് രഹസ്യമായി വെച്ചു. അതുകഴിഞ്ഞ് ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞാൻ ഇതിനെക്കുറിച്ച് തുറന്നുസംസാരിക്കണമെന്ന് സ്ഥാപനം ആഗ്രഹിച്ചു. ഇക്കാര്യത്തിൽ എനിക്ക് അംഗീകാരം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ആളുകൾ ആ ദിശയിലേക്ക് നോക്കിത്തുടങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു''. 'മാതൃസഹജമായ ബോധം' തന്നിൽ വളരെ ശക്തമാണെന്നും ശ്രീലീല അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 2022-ലാണ് ഗുരു, ശോഭിത എന്നീ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത്. 2025-ൽ അടുത്ത കുഞ്ഞിനെയും.