നടിയും അവതരികയുമായ വർഷയുടെ പോസ്റ്റിന് സപ്പോർട്ടുമായി ബിഗ്‌ബോസ് താരം സായ് കൃഷ്ണ
ഇപ്പോൾ ബിഗ്‌ബോസ് താരം സായ് കൃഷണ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്;
അവതാരകയും കണ്ടന്റ് ക്രിയേറ്ററുമായ വർഷ രമേശ് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. 2025 ലെ തന്റെ അനുഭവങ്ങൾ പറഞ്ഞുകൊണ്ട് വർഷ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായത്. കഴിഞ്ഞ വർഷം തനിക്ക് നേട്ടങ്ങള്‍ പോലെ തന്നെ ഒരുപാട് വേദനകളും സമ്മാനിച്ച വര്‍ഷമാണെന്നും റിലേഷന്‍ഷിപ്പ് തകരുകയും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കേണ്ടി വരികയും ചെയ്തുവെന്നും വർഷ പറഞ്ഞിരുന്നു. വളരെ വൈകാരികമായിട്ടാണ് വീഡിയോയിൽ വർഷ പ്രതികരിച്ചത്. ഇപ്പോഴിതാ വർഷയെ നടി മഞ്ജു വാര്യരുമായി താരതമ്യം ചെയ്തുകൊണ്ട് യൂട്യബറും ബിഗ്ബോസ് മുൻ മൽസരാർത്ഥിയുമായ സായ് കൃഷ്ണ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. കഴിവും വിദ്യാഭ്യാസവും ആഗ്രഹവും ഉണ്ടെങ്കിൽ ഏതു കാലത്തും ഉയർന്ന് വരാൻ കഴിയുമെന്ന് സായ് കൃഷ്ണ പറയുന്നു. സ്കിൽഡായിരിക്കുക എന്നതും വിദ്യാഭ്യാസം ഉണ്ടായിരിക്കുക എന്നതുമാണ് ഇരുവരുടെയും ജീവിതത്തിൽ നിന്നും പഠിക്കാനുള്ളതെന്നും സായ് കൂട്ടിച്ചേർത്തു.
"മലയാള സിനിമയിലെ സക്സസ്ഫുള്ളായ നായികയായിരുന്നു മഞ്ജു. പിന്നീട് കരിയറിൽ വലിയൊരു ഗ്യാപ് വന്നു. പിന്നീട് തിരിച്ച് വന്ന് ലേഡി സൂപ്പർ സ്റ്റാറായി. അത് അവരുടെ സ്കിൽ പോളിഷ് ചെയ്ത് പ്രവർത്തിച്ചതുകൊണ്ടാണ്. വാഹനം ഓടിക്കുന്ന, ബൈക്ക് റൈഡ് നടത്തുന്ന സ്ത്രീകളും പുരുഷന്മാരും നിരവധി സമൂഹത്തിലുണ്ട്. എന്നിട്ടും മഞ്ജു വാര്യർ ബൈക്ക് റൈഡ് നടത്തുമ്പോൾ എന്തുകൊണ്ട് ആളുകൾക്ക് അത് സ്പെഷ്യലാകുന്നുവെന്ന് ചോദിച്ചാൽ ഇതുവരെയുണ്ടായിട്ടുള്ള ലൈഫ് സ്ട്രഗിൾ അവരുടെ മുഖത്ത് നിങ്ങൾക്ക് കാണാൻ സാധിക്കുകയില്ലാത്തതു