ദിലീപ് ചിത്രം ഭ ഭ ബ OTT യിലേക്ക്

ദിലീപ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയിരുന്നു.ഇപ്പോഴിതാ ചിത്രം ഈ മാസം ott റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്;

Update: 2026-01-08 18:32 GMT

ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ഭഭബ.' തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം റിലീസിനെത്തി ഒരുമാസം പൂർത്തിയാകും മുന്നേ ഒടിടിയിൽ എത്തുകയാണ്. ചിത്രത്തിന്റെ സ്ട്രീമിങ് തീയതി പുറത്തുവിട്ടു.ജനുവരി 16 ന് സീ ഫൈവ്ലൂടെയാണ് ചിത്രം ഒറ്റ റിലീസ് ചെയ്യുന്നത് 

ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തിയ ചിത്രംകൂടിയാണ് ഭഭബ. മോഹൻലാലിന്റെ മാസ്സ് അതിഥി വേഷംതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഭഭബ നിർമിച്ചിരിക്കുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.

Similar News