അമീർഖാനെ സന്ദർശിച്ച് അല്ലു അർജുൻ. ഇരുവരും ഒന്നിച്ച് ഒരു പാൻ ഇന്ത്യൻ ചിത്രം ഉണ്ടാകുമെന്ന് ആരാധകർ
By : Aswathy A R
Update: 2025-05-07 07:23 GMT
സൗത്ത് സൂപ്പർസ്റ്റാർ അല്ലു അർജുൻ ബോളിവുഡ് നടൻ ആമിർ ഖാനെ അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയിൽ നേരിട്ട് സന്ദർശിച്ചതായി റിപ്പോർട്ടുകൾ. ഇരുവരും ഒരുമിച്ച് പോസ് ചെയ്ത ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറാലായിരിക്കുകയാണ്. താരങ്ങളുടെ സുഹൃത്ത് ബന്ധം മാത്രമല്ല, ഒരു വലിയ സഹകരണത്തിനുള്ള സാധ്യതയാണോ ഇതിനു പിന്നിലെന്നും ആരാധകർ സംശയിക്കുന്നു.
ചില റിപ്പോർട്ടുകൾ പ്രകാരം, ഇരുവരും ഒരു പാൻ-ഇന്ത്യൻ സിനിമക്കായി ഒന്നിച്ചെത്താനാണ് സാധ്യത. അതിനായുള്ള മുൻചർച്ചകളാണ് ഈ കൂടിക്കാഴ്ചയെന്ന് കരുതപ്പെടുന്നു. എന്നാൽ, ഇതുവരെ ആമിർ ഖാന്റേയും അല്ലു അർജുന്റേയും ടീമുകൾ ഇതിനെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അല്ലു അർജുൻ ഇപ്പോൾ ജവാൻ സംവിധായകൻ ആറ്റ്‌ലിയുമായി ചേർന്ന് തന്റെ 22ആം സിനിമക്ക് തയ്യാറെടുക്കുകയാണ്.