മനസ്സിൽ വിചാരിക്കാത്തൊരാൾ കാശിനുവേണ്ടി തനിക്ക് എതിരെ പ്രവർത്തിച്ചു. പേര് തുറന്ന് പറയാതെയുള്ള ആരോപണവുമായി ബാല
സോഷ്യൽ മീഡിയയിൽ നിരന്തരം തന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് രംഗത്തുവരാറുള്ള വ്യക്തിയാണ് ചലച്ചിത്രതാരം ബാല. പലപ്പോഴും ആരോപണപ്രത്യാരോപണങ്ങളുമായാണ് താരം എത്താറുള്ളത്. ശാരീരികമായും മാനസികമായും ബാല ഉപദ്രവിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പലപ്പോഴായി താരത്തിന്റെ മുൻ ഭാര്യമാർ രംഗത്തെത്തിയിട്ടുണ്ട്. പലപ്പോഴും അവരുടെ തുറന്ന് പറച്ചിലുകൾക്കുള്ള മറുപടിയുമായാണ് താരം എത്താറാലുള്ളത്. തന്റെ മൂന്നാം വിവാഹത്തിൽ മുറപ്പെണ്ണായ കോകിലയെ ആണ് താരം ഭാര്യയായി സ്വീകരിച്ചത്. ഇപ്പോഴിതാ വീണ്ടും ഒരു ആരോപണവുമായി എത്തിയിരിക്കുകയാണ് ബാല.
കരുതിക്കൂട്ടിയുള്ള ആക്രമാണ് തനിക്കെതിരെ നടന്നതെന്ന തെളിയിക്കുന്ന റിപ്പോർട് ലഭിച്ചെന്നാണ് ബാല പറയുന്നത്. മനസ്സിൽ വിചാരിക്കാതൊരാളും കാശിനുവേണ്ടി തനിക്കെതിരെ പ്രവർത്തിച്ചെന്ന് താരം പറയുന്നു. എന്നാൽ അവരുടെ പേര് തുറന്ൻ പറയാൻ തൻ തയ്യാറല്ലെന്നാണ് താരം പറയുന്നത്. ബാലയുടെ വാക്കുകൾ ഇങ്ങനെ,
‘എല്ലാവർക്കും സുഖമാണോ, കോകിലയാണ് ഈ വിഡിയോ എടുക്കുന്നത്. കുറച്ചുദിവസം നമ്മൾ മിണ്ടിയില്ല, എല്ലാവരും നന്നായിരിക്കട്ടെ, നമുക്ക് ദ്രോഹം ചെയ്തവരും നന്നായിരിക്കട്ടെ. നമുക്കെതിരെ എത്ര കേസുകൾ തുടർച്ചയായി വന്നു....
ഒരു കുഴപ്പവുമില്ല. ഞാൻ പണ്ടേ ഒരുകാര്യം പറഞ്ഞിരുന്നു. ഇതൊരു കൂട്ടായ ആക്രമണമാണ്, കാശിനു വേണ്ടിയാണെന്നു പറഞ്ഞിരുന്നു. മൂന്നാം തിയതി ഒരുകാര്യം കണ്ടപ്പോൾ തകര്‍ന്നുപോയി. ഒരിക്കലും വിചാരിച്ചില്ല, പക്ഷേ പേരു പറയാൻ പറ്റില്ല, അവരും കാശിനു വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായിരുന്നു. ...
പക്ഷേ ആ റിപ്പോർട്ട് ആരെയും എടുത്തു കാണിച്ച് കുറ്റപ്പെടുത്താന്‍ ഇല്ല. നമ്മൾ കഷ്ടപ്പെട്ട് വിയർത്ത് കാശ് ഉണ്ടാക്കിയിട്ടുേവണം എല്ലാവരെയും സഹായിക്കാൻ, അല്ലാതെ മറ്റുള്ളവന്റെ സ്വത്ത് കട്ടിട്ടാകരുത്. അത് വലിയ പാപമാണ്.’’