ഉർവശി എന്തിനാണ് ഇത്തരത്തിൽ പച്ചനുണകൾ പറയുന്നത്?.

നായികയായി വിലസിയ കാലത്ത് നല്ല ബോൾഡ് ആയിരുന്നു ഉർവശി. ഇപ്പോൾ 10 പൈസയുടെ കുറവുണ്ട്.

Update: 2026-03-05 15:30 GMT

ഉർവശി എന്തിനാണ് ഇത്തരത്തിൽ പച്ചനുണകൾ പറയുന്നത്?.നിൽപ്പിലും നടപ്പിലുമുണ്ട് 10 പൈസയുടെ കുറവ്   ഈ പറഞ്ഞത് മാറ്റാരുമല്ല ശാന്തിവിള ദിനേശനാണ്.

നടൻ ശ്രീനിവാസനെ അവസാനമായി കാണാൻ എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഉർവശി വിശദീകരിച്ചിരുന്നു. പാണ്ഡ്യരാജന്റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്റ്റേജിലായിപ്പോയതുകൊണ്ടാണ് തനിക്കും ജയറാമിനും എത്താൻ കഴിയാതിരുന്നത് എന്നാണ് ഉർവശി പറഞ്ഞത്.

'വല്ലാത്തൊരു കോമ്പിനേഷനും വല്ലാത്തൊരു സാഹചര്യവുമായിപ്പോയി. ഇട്ടിട്ട് വന്നാല്‍ ആ സിനിമ പകുതിയില്‍ നിന്നു പോകും. നിന്നു പോയാല്‍ സംവിധായകനേയും നിര്‍മാതാവിനേയും വലിയ നഷ്ടത്തിലേക്ക് നമ്മള്‍ തള്ളി വിടുന്നത് പോലാകും',എന്നായിരുന്നു നടിയുടെ വാക്കുകൾ. 

ഇപ്പോഴിതാ ഈ വിശദീകരണത്തിൽ നടിക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. 

അദ്ദേഹത്തിൻ്റെ ലൈറ്റ് ആക്ഷൻ ക്യാമറ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം നടത്തിയത് .

പ്രതികരണമിങ്ങനെ.

'ഈ അടുത്ത കാലത്ത് നമ്മുടെ ഉർവശി പറയുന്നതിലും നടക്കുന്നതിനിടയിലും നിൽക്കുന്നതിലും ഒക്കെ ഒരു പത്ത് പൈസയുടെ കുറവുണ്ടെന്ന്  തനിക്ക് തോന്നി. നായികയായി വിലസിയ കാലത്ത് നല്ല ബോൾഡ് ആയിരുന്നു ഉർവശി. തലയണ മന്ത്രത്തിലെ കാഞ്ചന മാത്രം മതി ഉർവശിയുടെ റേഞ്ച് അളക്കാൻ. 1990 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കാഞ്ചനയിലൂടെ ഉർവശി നേടുകയും ചെയ്തു .പൊന്മുട്ട ഇടുന്ന താറാവടക്കം ഉർവശിക്ക് മനോഹരമായ വേഷങ്ങൾ എഴുതി ആളായിരുന്നു ശ്രീനിവാസൻ.

ഒരാൾ മരിക്കുമ്പോൾ കൃത്യമായിട്ട് അവിടെ പോയി അവസാനമായി ഒന്ന് കാണണം എന്നൊന്നുമില്ല. പക്ഷേ അതിനെ ന്യായീകരിച്ച് മെഴുകി കുളമാക്കരുത് എന്നാണ് ഉർവശിയോട് പറയാനുള്ളത്. തനിക്കും ജയറാമിനും പ്രിയപ്പെട്ടവനായിരുന്നു ശ്രീനിവാസൻ, പക്ഷേ അവസാനം ഒന്ന് പോയി കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലത്രേ. അവിടെ നിർത്തിയാൽ മതിയായിരുന്നു കാര്യം വലിച്ചുനീട്ടി കുളവാക്കി കളഞ്ഞു. പോകാൻ പറ്റിയില്ല വരാൻ കഴിഞ്ഞില്ല അവിടെ തീർന്നതനെ, ഉർവശി വരാൻ പറ്റാത്തതിന് പറയുന്ന കാരണം ഞാനും ജയറാമും പാണ്ഡിരാജിൻറെ പുതിയ സിനിമയിൽ ക്രൂഷ്വൽ സ്റ്റേജിൽ അഭിനയിക്കുന്ന ഒരു തിരക്കിലായി പോയത്രേ. ശ്രീനിവാസനല്ല ഇനി തന്റെ വീട്ടിലുള്ള ആരെങ്കിലും മരിച്ചാലും ശരി താൻ ഒരു ക്രൂഷ്വൽ സ്റ്റേജിൽ നിന്നാണ് അഭിനയിക്കുന്നതെങ്കിൽ താൻ പോവൂല്ല എന്നാണല്ലോ അതിന്റെ അർത്ഥം.

 എന്തിനാണ് ഇങ്ങനെയൊക്കെ പറയാൻ പോകുന്നത് .മാത്രമല്ല ആ ക്രൂഷ്യൽ സ്റ്റേജിൽ നിൽക്കുമ്പോൾ വിട്ടുപോന്നാൽ, ആ പടം പകുതിക്ക് നിന്നുപോയാൽ നിർമ്മാതാവ് വലിയ നഷ്ടത്തിൽ ആകുമത്രേ എന്നാണ് ഉർവശി പറയുന്നത്.

പിന്നെ അവസാനമായി പോയികണ്ട് പ്രൂവ് ചെയ്യേണ്ട ആവശ്യം ഒന്നുമില്ലത്രേ. 

അത് മരിച്ചുപോയ ശ്രീനിയേട്ടനും അദ്ദേഹത്തിന്റെ കുടുംബത്തിനും അറിയാമെന്നാണ് ഉർവശി പറയുന്നത്. തങ്ങൾ സിനിമയിൽ പെട്ടുപോയതാണ് ഇല്ലെങ്കിൽ ജയറാം വരാതിരിക്കുമോ എന്ന് ഒരു പ്രത്യേക ചോദ്യം കൂടി ഉർവശി ചോദിക്കുന്നു. ഇവിടെയാണ് തനിക്ക് 10 പൈസയുടെ കുറവ് തോന്നിയത് .ഉർവശിയോടോ ജയറാമിനോടോ ആരെങ്കിലും ചോദിച്ചോ ശ്രീനിവാസൻ മരിച്ചപ്പോൾ നിങ്ങൾ എന്താ പോകാഞ്ഞതെന്ന്. വിവരമുള്ള ആരും സിനിമാക്കാരോട് ആ ചോദ്യം ചോദിക്കാൻ ഇടയില്ല. കാരണം അവർ അത്തരക്കാരാണ്. കാര്യം കാണാൻ കഴുതക്കാല് പിടിക്കുകയും അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്നവരുമാണ് സിനിമാക്കാർ.

ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു ദിവസം മാറി നിൽക്കാത്തവരാണോ ജയറാമും ഉർവശിയും. 

ഒറ്റദിവസം ഒരു അഭിനേതാവ് പനിയായി കിടന്നുപോയാൽ ആ സിനിമ അതോടെ പൂട്ടിക്കെട്ടി അവസാനിപ്പിക്കും എന്ന പച്ച നുണ ഉർവശി പറയാമോ? 

നിങ്ങൾ രണ്ടാളും ഇപ്പോൾ ക്യാരക്ടർ റോളുകളാണ് ചെയ്യുന്നത് അല്ലാതെ നായകനും നായികയും ഒന്നും അല്ലല്ലോ. 

നായികയും നായകനും അല്ലാത്തപ്പോൾ എന്തിനാണ് ഇത്തരം പച്ച നുണകൾ പറഞ്ഞ് സ്വന്തം വില കളയുന്നത്. 

നിങ്ങൾ ഒന്നും പോയില്ലെങ്കിലും ശ്രീനിവാസനെ അവസാനമായി കാണാൻ അദ്ദേഹത്തെ അഗാഥമായി സ്നേഹിച്ച ഒരുപാട് സിനിമാക്കാരും ഒരുപാട് നാട്ടുകാരും ഒക്കെ ഉണ്ടായിരുന്നു.

 രാഷ്ട്രീയക്കാരും ഉണ്ടായിരുന്നു, അതു മതി. ദയവുചെയ്ത് ഇനി ഇതുപോലുള്ള ആളുകൾ മരിക്കുമ്പോൾ ജയറാമും ഉർവശിയും വരരുതെന്നാണ്  തനിക്ക് പറയാനുള്ളത്.








Tags:    

Similar News