വെള്ളിത്തിരയിൽ വൻ ദൃശ്യവിസ്മയം തീർക്കുന്ന ഗാനവുമായി പാൻ - ഇന്ത്യൻ തെലുങ്ക് ചിത്രം

പാൻ - ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ 'നമോ രേ' ഗാനം മാർച്ച് 15-ന് റിലീസ് ചെയ്യും.

Update: 2026-03-05 16:10 GMT

അഭിഷേക് നാമ രചന സംവിധാനം നിർവഹിക്കുന്ന പാൻ - ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ 'നമോ രേ' ഗാനം മാർച്ച് 15-ന് റിലീസ് ചെയ്യും. ഭഗവാൻ നാരായണനുള്ള ബഹുമാനാർത്ഥമാണ് ഗാനം റീലീസ് ചെയ്യുക. മാർച്ച് 15-ന് രാവിലെ 11.11-ന് ഗാനം പുറത്തിറക്കും. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലാണ് പുറത്തിറക്കുക. ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് രാജീവ് എൻ. കൃഷ്ണയും, ആലപിച്ചത് അരുണ മേരി ജോർജുമാണ്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമാതാവ് താരക് സിനിമാസ്.1000 നർത്തകരെ ഉൾപ്പെടുത്തിയാണ് 'നമോ രേ' ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ബോളിവുഡ് നൃത്തസംവിധായകനായ ഗണേഷ് ആചാര്യയാണ് ഗാനത്തിന് ചുവടുകളൊരുക്കിയിരിക്കുന്നത്. വെള്ളിത്തിരയിൽ വൻ ദൃശ്യവിസ്മയം തീർക്കുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. നേരത്തെ, ചിത്രത്തിന്റെ ടീസർ പുറത്തുവരികയും വലിയ വമ്പിച്ച പ്രേക്ഷക ശ്രദ്ധനേടുകയും ചെയ്തിരുന്നു. മഹാശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. സൂപ്പർതാരം മഹേഷ് ബാബു റിലീസ് ചെയ്ത ടീസർ, ലോകോത്തര നിലവാരവും സമ്പന്നമായ നിർമാണ മൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗംഭീര കാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നെന്ന സൂചനയാണ് പ്രേക്ഷകർക്ക് നൽകിയത്.

അബ്ദാലിയുടെ നേതൃത്വത്തിലുള്ള ചരിത്രപരമായ അഫ്ഗാൻ അധിനിവേശത്തിൽനിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ കഥ, പുരാണങ്ങളും ചരിത്രവും യുദ്ധവും കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. അസാധാരണമായ സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രം വലിയ സെറ്റുകൾ മുതൽ, വിഎഫ്എക്‌സിലും എല്ലാസാങ്കേതിക വകുപ്പുകളിലും സൂക്ഷ്മമായ ശ്രദ്ധയും മേൽനോട്ടവും നൽകി ഇന്ത്യൻ സിനിമയിലെ നിർമാണ മൂല്യത്തിന്റെ മാനദണ്ഡങ്ങൾ മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണ്.

നായകനായി എത്തുന്ന വിരാട് കർണ്ണയുടെ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നാണ് സൂചന. നഭാ നടേഷ്, ഐശ്വര്യ മേനോൻ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി.എസ്. അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനതാരങ്ങൾ.

ബ്രഹ്‌മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെയാണ് കഥ വെള്ളിത്തിരയിൽ ഒരുക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, ദിവ്യസ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള പുരാണങ്ങളിലേക്കും അവസംരക്ഷിക്കുന്നതിനായി രൂപകൽപ്പനചെയ്ത നിഗൂഢ ആചാരങ്ങളിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ  റിലീസായി എത്തും.

Tags:    

Similar News