ഗോപാലകൃഷ്‌ണന്റെ സംവിധാനത്തിൽ മമ്മൂട്ടിയെത്തുന്നു, ആരാധകർ ത്രില്ലിലാണ്.

ഉദ്‌ഘാടനത്തിന് അടൂർ എത്തിയില്ല,അത് വേണ്ടെന്ന് മമ്മൂട്ടി.

Update: 2026-03-05 10:17 GMT

മലയാളത്തിലെ ഏറ്റവും മികച്ച ഹിറ്റ് കൂട്ടുകെട്ട് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സംവിധായകൻ-അഭിനേതാവ് കോംബോ ആയിരുന്നു മമ്മൂട്ടിയുടേതും അടൂർ ഗോപാലകൃഷ്‌ണന്റേതും. 

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വിധേയൻ, മതിലുകൾ, അനന്തരം എന്നീ ചിത്രങ്ങളിൽ ആയിരുന്നു ഇരുവരും ഒരുമിച്ച് സഹകരിച്ചത്. ഇപ്പോഴിതാ വീണ്ടും ആ കോംബോ ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

അടുത്ത് തന്നെ ചിത്രീകരണം തുടങ്ങാൻ ഇരിക്കുന്ന ഒരു ചിത്രത്തിലാണ്‌ ഇരുവരും ഒരുമിക്കുന്നത്. ഇത് ഒരിക്കൽ കൂടി മലയാള സിനിമയ്ക്ക് ഒരു പൊൻതൂവൽ നൽകുമെന്നാണ് ആരാധകാരടക്കം പ്രതീക്ഷിക്കുന്നത്. 

എന്നാൽ ഇതിന് മുൻപ് ഒരിക്കൽ അടൂർ-മമ്മൂട്ടി എന്നിവരെ കുറിച്ചുള്ള ഒരു ഓർമ്മ പങ്കുവയ്ക്കുകയാണ്,

ഇപ്പോൾ നടനും തിയേറ്റർ ആർട്ടിസ്‌റ്റും ഒക്കെയായ കെകെ സുധാകരൻ.

പദ്‌മരാജൻ സംവിധാനം ചെയ്‌ത ഇന്നലെ എന്ന ചിത്രത്തിലൂടെയാണ് കെകെ സുധാകരൻ ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.

 പിന്നീട് മുൻനിര നായകന്മാർക്ക് ഒപ്പം പതിനാറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കെകെ സുധാകരൻ തന്റെ അനുഭവകഥകൾ പങ്കുവച്ചത്.

കെകെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ :

ഇന്നലെ എന്ന സിനിമയുടെ ഓഡിഷൻ കഴിഞ്ഞ ശേഷം എല്ലാവരും തന്നെ അച്ചായൻ എന്ന് മാത്രമേ വിളിക്കാറുള്ളൂ. 

ഇൻഡസ്ട്രിയിൽ പോലും അച്ചായൻ എന്ന് പറഞ്ഞാൽ മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ. 

ഒട്ടുമിക്ക താരങ്ങളുടെയും കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ അങ്ങനെ എല്ലാവരുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്.

തിമിരം എന്ന ചിത്രം വന്ന ശേഷം പലരും തന്റെ പേര് നിർദ്ദേശിക്കാൻ തുടങ്ങിയെങ്കിലും പലർക്കും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സിനിമയിലൊക്കെ നിൽകുമ്പോൾ നമ്മൾ കൃത്യമായി എല്ലാം ഫോളോ ചെയ്യണം. കനൽ, മരുഭൂമിയിലെ ആന എന്നിവയൊക്കെ വിദേശത്ത് വച്ചായിരുന്നു ഷൂട്ട് ചെയ്‌തത്‌.

 അവർക്ക് ഒക്കെ വേണ്ടി നമ്മളെക്കൊണ്ട് കഴിയുന്നതൊക്കെ ചെയ്‌തു കൊടുത്തിട്ടുണ്ട്.

എല്ലാവരുമായും നല്ല ബന്ധമാണ് ഉള്ളത്. ഇവർ എന്ന സിനിമയിൽ ബിജു മേനോനും ജയറാമും കൂടി വെട്ടിക്കൊല്ലുകയാണ്. 

ടാഗോർ തിയേറ്ററിൽ ഒരു ഫങ്ക്ഷന് വേണ്ടി പോയപ്പോൾ കിട്ടിയ വേഷമായിരുന്നു ഇത്. ഞാൻ നാട്ടിൽ വന്നു കഴിഞ്ഞാൽ ഖദർ മുണ്ടും ഖദർ ഷർട്ടും ഒക്കെ ഇട്ടാണ് പോവാറുള്ളത്. അങ്ങനെയാണ് ഒരു സിനിമയിൽ ആഭ്യന്തര മന്ത്രിയായി വേഷം കിട്ടിയത്.

അന്ന് എന്നെ സല്യൂട്ട് ചെയ്യാൻ ജനാർദ്ദനൻ, സുരേഷ് ഗോപി, വിജയരാഘവൻ, അസീസ് എന്നിവരൊക്കെ ആണുണ്ടായിരുന്നത്. തുടക്കം ധ്രുവം എന്ന സിനിമയിലാണ് . അപ്രതീക്ഷിതമായി കിട്ടിയ വേഷമായിരുന്നു അത്. ഹിറ്റ് ആയ ഒരു സിനിമയിലെ വേഷം മാത്രം മതി. അത് എല്ലാവരും ശ്രദ്ധിക്കും, കൂടുതൽ വേഷങ്ങൾ കിട്ടുകയും ചെയ്യും.

ഖത്തറിൽ പ്രവാസി ദോഹ എന്ന ഒരു അസോസിയേഷനുണ്ട്, താനതിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. അങ്ങനെ താൻ അതിന്റെ പത്താം വാർഷികത്തിന് ഉദ്‌ഘാടനത്തിനായി മമ്മൂട്ടിയെ ക്ഷണിച്ചു. ഫാസിലിന്റെ അനിയൻ കയസ് ഉണ്ട്, പുള്ളിയാണ് മമ്മൂക്കയെ വിളിച്ചത്. അന്ന് അദ്ദേഹത്തിന്റെ വിവാഹ വാർഷികം ആയിരുന്നു. അതിനൊരു ആഘോഷവും ഞങ്ങൾ അവിടെ സംഘടിപ്പിച്ചിരുന്നു.

പുള്ളി അവിടെ ഒരു പത്ത് ദിവസം നിൽക്കുന്ന രീതിയിലായിരുന്നു, ഒരു ഫിലിം ഫെസ്‌റ്റിവലും സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ ഫിലിം ഫെസ്‌റ്റിവൽ ആയിരുന്നു. അടൂർ ഗോപാലകൃഷ്‌ണനും അവിടെ എത്തി.മമ്മൂട്ടി വലിയ നടൻ, അടൂർ വലിയ സംവിധായകൻ. അന്ന് ഉദ്‌ഘാടനത്തിന് അടൂർ വന്നില്ല. അത് വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്, താൻ ഫെസ്‌റ്റിവൽ ഉദ്‌ഘാടനം മാത്രം ചെയ്തോളാം എന്നാണ് അന്ന് പറഞ്ഞത്.



Tags:    

Similar News