"യാത്രകള്‍ കൂടുതല്‍ മനോഹരമാക്കാന്‍ ഒരു കുഞ്ഞ് അതിഥി കൂടി "
ഷാജു ശ്രീധറും ഭാര്യയും നടിയുമായ ചാന്ദ്‌നിയും ജീവിതത്തിലെ പുതിയൊരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
മലയാള സിനിമയില്‍ സ്വഭാവ നടനായും വില്ലനായും തന്റെതായ മുഖമുദ്ര പതിപ്പിച്ച ഷാജു ശ്രീധറും ഭാര്യയും നടിയുമായ ചാന്ദ്‌നിയും ജീവിതത്തിലെ പുതിയൊരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
തങ്ങളുടെ ഏറ്റവും പുതിയ വാഹനമായി റെനോ ക്വിഡ് ആണ് താരജോഡികള്‍ പരിചയപ്പെടുത്തിയ പുതിയ താരം.
2023-ല്‍ ഇവര്‍ 50 ലക്ഷത്തോളം വിലവരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവി സ്വന്തമാക്കിയ വാര്‍ത്ത ആരാധകർ ഏറ്റെടുത്തിരുന്നു.
അരക്കോടിയുടെ കാര്‍ ഉള്ളവര്‍ തന്നെ ഒരു എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വാങ്ങിയത് കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകലോകം. ചാന്ദ്നി പുത്തന്‍ ക്വിഡിനൊപ്പം നില്‍ക്കുന്ന ചിത്രം താരം തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചു.
യാത്രകള്‍ കൂടുതല്‍ മനോഹരമാക്കാന്‍ ഒരു കുഞ്ഞ് അതിഥി കൂടി എന്ന അടിക്കുറിപ്പ് നൽകിയാണ് താരം പുത്തന്‍ കാര്‍ വാങ്ങിയ സന്തോഷം ആരാധകരുമായി പങ്കിട്ടത് . പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ഷാജു, കൊച്ചിന്‍ കലാഭവനിലൂടെയാണ് കലാരംഗത്തേക്ക് എത്തുന്നത് .
1995-ല്‍ പുറത്തിറങ്ങിയ 'മിമിക്‌സ് ആക്ഷന്‍ 500' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം തന്റെ സിനിമാ അരങ്ങേറ്റത്തിന് തുടക്കം കുടിക്കുന്നത് .
പിന്നീട് പുലിവാല്‍ കല്യാണം, റോമന്‍സ്, രാമലീല തുടങ്ങി ഇരുനൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.
ഓരോ വേഷത്തിലും തന്റെതായ കയ്യൊപ്പ് പതിപ്പിക്കാന്‍ ഷാജു മറന്നില്ല .
അഭിനയത്തിന് പുറമെ തിരക്കഥ, സംഭാഷണ രചനകളിലും പങ്കാളിയായി അദ്ദേഹം തിരശ്ശീലയ്ക്ക് പിന്നില്‍ സജീവമായി പ്രവർത്തിച്ചു .
അവാര്‍ഡുകളെക്കാള്‍ പ്രേക്ഷകരുടെ സ്‌നേഹമാണ് തന്റെ ഏറ്റവും വലിയ പുരസ്‌കാരമെന്ന് വിശ്വസിക്കുന്ന ആളാണ് ഷാജു.എങ്കിലും, ടെലിവിഷന്‍ രംഗത്തെ മികച്ച പ്രകടനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരേപോലെ തിളങ്ങിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അദ്ദേഹവും .
ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചനോടൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയ അപൂര്‍വ്വം മലയാളികളില്‍ ഒരാളാണ് ഷാജു ശ്രീധര്‍.
എന്നാൽ ഇക്കാര്യവും പലര്‍ക്കും അറിയില്ല. താരം പുതുതായി വാങ്ങിയ റെനോ ക്വിഡ് 2026 മോഡല്‍ സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്നതാണ് .
ലിറ്ററിന് ഏകദേശം 21.7 കിലോമീറ്റര്‍ മുതല്‍ 22.3 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഈ വാഹനം ഇന്ധനക്ഷമതയുടെ കാര്യത്തിലും മുന്നിലാണ്.
8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ,
ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയആധുനിക സൗകര്യങ്ങളും ക്വിഡിലുണ്ട്.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം , ബ്രേക്ക് അസിസ്റ്റോട് കൂടിയ എബിഎസ് , ഇബിഡി എന്നിവയും ബേസ് മോഡലിലടക്കം ലഭ്യമാണ്്. കൂടാതെ റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എയര്‍ബാഗുകള്‍ എന്നിവയും ക്വിഡിന്റെ സേഫ്റ്റി പാക്കേജിന്റെ ഭാഗമാണ്. ഈ ഫീച്ചറുകള്‍ സാധാരണ ഹാച്ച്ബാക്കുകള്‍ക്കിടയില്‍ ക്വിഡിനെ കൂടുതല്‍ വിശ്വസനീയമായ ഒന്നാക്കി മാറ്റുന്നു.
ഷാജു ശ്രീധറിന്റെ യാത്രകള്‍ക്ക് ഇനി ക്വിഡ് മികച്ച കൂട്ടാകും . ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള ഓട്ടത്തില്‍ ഈ വാഹനം അദ്ദേഹത്തിന് മികച്ച തുണയാകട്ടെയെന്ന് ആശംസിക്കാം. ഏകദേശം 4.30 ലക്ഷം രൂപ പ്രാരംഭ വില മാത്രം വരുന്ന ഈ വാഹനം ലളിതവും എന്നാല്‍ സ്‌റ്റൈലിഷുമായ ഷാജുവിന്റെ വ്യക്തിത്വത്തിന് ഏറ്റവും അനുയോജ്യമായ ചോയ്‌സാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നത് .