നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍; കാഞ്ചിമാല തുടങ്ങി
Dhyan Sreenivasan starrer malayalam movie Kanchimala;
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് കാഞ്ചിമാല. ചിത്രം ശ്രേയനിധി ക്രിയേഷന്‍സിന്റെ ബാനറില്‍ രാജേഷ് നായര്‍, ശ്രേയ, നിധി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്, റെജി പ്രഭാകരന്‍ സംവിധാനം ചെയ്യുന്നു.
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും തിരുവനന്തപുരത്ത് വച്ച് നടന്നു. മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഭദ്രദീപം തെളിച്ചു. മുന്‍ സ്പീക്കര്‍ വിജയകുമാര്‍, മുന്‍ മന്ത്രി സുരേന്ദ്രന്‍ പിള്ള, കല്ലിയൂര്‍ ശശി, ഇന്ദ്രന്‍സ്, സുധീര്‍ കരമന, നെല്‍സണ്‍, കൊടശനാട് കനകം, സംവിധായകരായ ജി.എസ് വിജയന്‍, ടി. സുരേഷ് ബാബു, കലാധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡയറക്ടര്‍ തുളസിദാസ് ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ എ.വി അനൂപ് ക്ലാപ്പടിച്ചു.
ധ്യാന്‍ ശ്രീനിവാസനെ കൂടാതെ സിദ്ദിഖ്, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. അടുത്ത വര്‍ഷം ആദ്യം ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്റെ മറ്റു താര നിര്‍ണയം നടന്നുവരുന്നു.
സനു ഭാസ്‌കറിന്റെതാണ് കഥ. ക്യാമ പ്രദീപ് നായര്‍. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്. സംഗീതം ഒരുക്കുന്നത് ബിജിപാല്‍, രമേശ് നാരായണ്‍. വരികള്‍ റഫീഖ് അഹമ്മദ്. കൊ -ഡയറക്ടര്‍ ഷിബു ഗംഗാധരന്‍. ആര്‍ട്ട് രാജീവ് കോവിലകം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്. കോസ്റ്റ്യൂം ഇന്ദ്രന്‍സ് ജയന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹാരിസണ്‍. റീ റെക്കോര്‍ഡിംഗ് റോണി റാഫേല്‍. മേക്കപ്പ് പട്ടണം ഷാ. പി ആര്‍ഒ മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് അജേഷ്. ഡിസൈന്‍സ് പ്രമേഷ് പ്രഭാകര്‍.