വിജയ് ചിത്രം ജനനായകന്‍ ഡൗണ്‍ ലോഡ് ചെയ്യരുത്, പങ്കുവയ്ക്കരുത്, കാണരുത്; കുടുങ്ങും

Jana Nayagan movie leak update

Update: 2026-04-11 05:34 GMT


വിജയ് ചിത്രം ജനനായകന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ചോര്‍ന്നതിന്റെ അമ്പരപ്പിലാണ് സിനിമാ ലോകം. ചിത്രത്തിന്റെ ഭാഗങ്ങള്‍ നിയമവിരുദ്ധമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ഇതിനെതിരെ താക്കീതുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ്. സിനിമയുടെ ക്ലിപ്പുകളോ മുഴുവന്‍ ചിത്രമോ ഡൗണ്‍ലോഡ് ചെയ്യുന്നതോ, പങ്കുവയ്ക്കുന്നതോ, സൂക്ഷിക്കുന്നതോ കുറ്റകരമാണെന്ന് എവിഎം പ്രൊഡക്ഷന്‍സ് അറിയിച്ചു.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. വാട്‌സാപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, എക്‌സ്, യൂട്യൂബ്, വെബ്‌സൈറ്റുകള്‍, ടോറന്റുകള്‍, മറ്റു ഡിജിറ്റല്‍ മാധ്യമങ്ങള്‍ എന്നിവ വഴി ജനനായകന്‍ എന്ന ചിത്രത്തിന്റെ ചോര്‍ന്ന രംഗങ്ങളോ ക്ലിപ്പുകളോ ഡൗണ്‍ലോഡ് ചെയ്യുകയോ, ഫോര്‍വേര്‍ഡ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ അപ് ലോഡ് ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ ദൃശ്യങ്ങള്‍ സൂക്ഷിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റവും കോപ്പിറൈറ്റ് ലംഘനവുമാണ്.

അങ്ങനെ ചെയ്താല്‍ ക്രിമിനല്‍ നടപടിക്ക് വിധേയരാകും. ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത, ഫോര്‍വേഡ് ചെയ്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.

ജനനായകന്‍ ചോര്‍ന്ന സംഭവത്തില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതികരണവുമായി എത്തി. രജനികാന്ത്, സൂര്യ, വിശാല്‍, ശിവകാര്‍ത്തികേയന്‍, കാര്‍ത്തി തുടങ്ങിയ താരങ്ങള്‍ സംഭവത്തിനെതിരെ രംഗത്തെത്തി.

Tags:    

Similar News