സൈക്കോളജിക്കല്‍ ത്രില്ലറില്‍ കുഞ്ചാക്കോ ബോബന്‍; നായിക ലിജോമോള്‍ ജോസ്

Kunchacko Boban starrer movie starts rolling;

Update: 2025-10-28 16:37 GMT


സൈക്കോളജിക്കല്‍ ത്രില്ലറില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. ലിജോമോള്‍ ജോസ് ആണ് നായിക. എഡിറ്റര്‍ കിരണ്‍ ദാസ് സംവിധാനം ചെയ്യുന്നു. തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറാണ്.

ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍ എന്നിവരുടെ ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രം ഒരുക്കുന്നത്. പ്രമുഖ നിര്‍മ്മാതാക്കളായ കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവിസ് സേവ്യര്‍, റാം മിര്‍ചന്ദാനി, രാജേഷ് മേനോന്‍, അഭിനവ് മെഹ്‌റോത്ര എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്.

സുധീഷ്, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, സിബി തോമസ്, സാബുമോന്‍, അരുണ്‍ ചെറുകാവില്‍, വിനീത് തട്ടില്‍, ഉണ്ണി ലാലു, നിതിന്‍ ജോര്‍ജ്, കിരണ്‍ പീതാംബരന്‍, ജോളി ചിറയത്ത്, തങ്കം മോഹന്‍, ശ്രീകാന്ത് മുരളി, ഗംഗാ മീര എന്നിവരും അഭിനയിക്കുന്നു.

Full View

സംവിധാനം: കിരണ്‍ ദാസ്, രചന: ഷാഹി കബീര്‍, ഛായാഗ്രഹണം: അര്‍ജുന്‍ സേതു, എഡിറ്റര്‍: കിരണ്‍ ദാസ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ദിലീപ് നാഥ്, കോസ്റ്റ്യൂം: ഗായത്രി കിഷോര്‍, മേക്കപ്പ്: റോണെക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍: ജിതിന്‍ ജോസഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനോദ് രാഘവന്‍, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ ഓള്‍ഡ്മോങ്ക്സ്, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.

Tags:    

Similar News