തിരുമലൈ മുറുകന്‍ വെല്‍ നൽകി ദർശനം നടത്തി മോഹൻലാൽ
കേരള-തമിഴ്നാട് അതിർത്തിയിലെ ചെങ്കോട്ട തിരുമലക്കോവിലിൽ ദർശനം നടത്തി മോഹൻലാൽ. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹൻലാലും സുഹൃത്തുക്കളും പൻപൊഴി തിരുമല കുമാരസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്ര വഴിപാടായി ചെമ്പിൽ പൊതിഞ്ഞ വേലും സമർപ്പിച്ചു.
ദക്ഷിണപഴനിയെന്നപേരിൽ അറിയപ്പെടുന്ന മുരുകക്ഷേത്രമാണ് തിരുമലക്കോവ്. ഇവിടെ വിനോദസഞ്ചരികൾക്കും ഏറെ ഇഷ്ടപ്പെടുന്ന ആത്മീയ കേന്ദ്രമാണ്.
ചെങ്കോട്ടയിൽ നിന്ന് ഏകദേശം എട്ടുകിലോമീറ്ററോളം ഉള്ളിലായായി പബ്ലിയിൽ പശ്ചിമഘട്ടത്തോട് ചേർന്ന് കുന്നിൻ മുകളിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അല്ലു അർജുന്റെ പുഷ്പ സിനിമയടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മോഹൻലാലിന്റേതായി ഒടുവിൽ റിലീസ് ചെയ്ത 'തുടരും' സിനിമയിലെ 'കൊണ്ടാട്ടം' പാട്ടിലും തിരുമല മുരുകനെക്കുറിച്ചുള്ള പരാമർശമുണ്ട്. 600 വർഷത്തിനപ്പുറമാണ് തിരുമലകോവിലിൻ്റെ പഴക്കം കണക്കാക്കുന്നത്.